നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. ജോര്‍ദ്ദാനില്‍ നിന്നും തിരിച്ചെത്തിയ പൃഥ്വി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് സമയം ചിലവിടുന്നത്. മകള്‍ അലംകൃത ഇപ്പോള്‍ അച്ഛനെ ്ടുത്തുകിട്ടിയ സന്തോഷത്തിലാണ്. കൊറോണക്കാലത്ത് മകള്‍ വരച്ച ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി സുപ്രിയയും പൃഥ്വിരാജും പങ്കുവയ്ക്കാറുണ്ടായിരുന്നു. അലംകൃതയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. മുഖം വ്യക്തമായി കാണാന്‍ സാധിക്കാച്ച ചിത്രങ്ങള്‍ പങ്കുവയ്ക്കാത്ത പൃഥ്വിരാജിനോട് പ്രേക്ഷകര്‍ പലപ്പോഴും പരിഭവവും പറയാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ആലിയുടെ മുഖം കാണാത്ത ചിത്രങ്ങളും മറ്റും താരം പങ്കുവച്ചപ്പോള്‍ സുപ്രിയ എവിടെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ പ്രിയതമയെ ചേര്‍ത്ത് പിടിച്ചുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വി എടുത്ത ഒരു സെല്‍ഫി ചിത്രമായിരുന്നു പുറത്ത് വന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടിയൊക്കെ കുറച്ച് പുതിയൊരു ലുക്കിലായിരുന്നു താരം. പൃഥ്വിരാജിനെ കെട്ടിപൂണര്‍ന്നിരിക്കുന്ന സുപ്രിയയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഉപ്പും കുരുമുളകും... ധാരാളം മധുരവും ചേര്‍ത്ത്' എന്നായിരുന്നു ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍. മാത്രമല്ല പൃഥ്വിയുടെ താടിയില്‍ നര വന്ന് തുടങ്ങിയതും ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് എന്നാണ് താരം ഉദ്ദേശിച്ചതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സത്യത്തില്‍ സാള്‍ട്ടും പെപ്പറും പഞ്ചസാരയും എന്ന് തങ്ങളുടെ കുടുംബത്തെയാണ് പൃഥ്വി ഉദ്ദേശിച്ചത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഇത് ദൃശ്യമാകൂ എന്നതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇത് കണ്ടെത്തിയത്. സത്യത്തില്‍ പൃഥ്വിരാജിനെ കെട്ടിപിടിച്ചിരിക്കുന്നത് മകള്‍ ആലിയാണ്. മകളെ എഡിറ്റ് ചെയ്താണ് സുപ്രിയയെ വച്ചിരിക്കുന്നത്. മൂന്നുപേരും ഉള്‍പെടുന്ന ചിത്രത്തില്‍ സുപ്രിയയെയും പൃഥ്വിരാജിനെയും മാത്രമേ കാണാന്‍ സാധിക്കൂ. അതേസമയം ചില ആരാധകര്‍ ഇത് പൃഥിരാജിന്റെ സ്വകാര്യനിമിഷമല്ലേയെന്നും അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് നല്ലതല്ലെന്നുമാണ് കമന്റ് ചെയ്യുന്നത്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് താങ്കളെ വല്യ ഇഷ്ട്ടമാണ്. പക്ഷെ താങ്കള്‍ അതോടൊപ്പം ഒരു ഭര്‍ത്താവുമാണ്. ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ ലോകത്തിലുള്ള എല്ലാ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഉണ്ടെന്ന് മനസിലാക്കുക. അതൊക്കെ പൊതുജനമധ്യേ തുറന്നുകാണിക്കേണ്ടതല്ല എന്നാണ് എന്റെ അഭിപ്രായം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പലരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
എന്റെ രാജു ഏട്ടാ... നിങ്ങളോട് എനിക്ക് ഒട്ടുക്കത്തെ ആരാധനയാണ്.... എങ്കിലും ഈ കോവി ഡ് കാലത്ത് പ്രവാസികളായ ഭര്‍ത്താക്കന്മാരെ പിരിഞ്ഞിരിക്കുന്ന ഞങ്ങള്‍ പാവം ഭാര്യമാര്‍ ക്ക് ഈ ഫോട്ടോ കാണുമ്പോ നെഞ്ചിലെ കനം ഒന്നുകൂടി കൂടുന്നുണ്ടോ എന്നൊരു സംശയം... എങ്കിലും നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ?? എന്നാണ് ഒരു ആരാധികയുടെ കമന്റ്.