മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛന്‍ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ആഷിഖ് അബു ചിത്രമായ വൈറസിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോള്‍ സംവിധായകന്റെ കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ഇന്ദ്രജിത്തും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിക്കാനുളള തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. രാമായണ മാസം ആരംഭിക്കുന്ന ഇന്ന് രാമസേനയുടെ ഒരു ചിത്രവും ഒരു ഓര്‍മ്മയും പങ്കുവച്ച് എത്തിയിരിക്കയാണ് പൃഥ്വിരാജ്. പോസ്റ്റിന് കീഴിലായി സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്ത കമന്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
ലൂസിഫറിന്റെ ചിത്രീകരണം ആരംഭിച്ചത് രണ്ട് വര്‍ഷം മുന്‍പുള്ള കര്‍ക്കിടകം ഒന്നിനായിരുന്നു. രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലൂസിഫര്‍ ഓര്‍മ്മകള്‍. ഇതേക്കുറിച്ച് പറഞ്ഞായിരുന്നു താരമെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് താഴെ കമന്റുമായി സുപ്രിയയും എത്തിയിട്ടുണ്ട്. സമീപകാല ചിത്രങ്ങളിലൊന്നായ ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടുവെന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന്‍ എത്തിയത്. ഇതേക്കുറിച്ച് പൃഥ്വി മറന്നുപോയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. സുപ്രിയയോട് അതെയെന്ന മറുപടിയുമായാണ് പൃഥ്വിരാജ് എത്തിയത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചത് സുപ്രിയയും ചേര്‍ന്നായിരുന്നു.നായകനെന്ന നിലയില്‍ പൃഥ്വി നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ നിര്‍മ്മാതാവിന്റെ ലെവലിലായിരുന്നു സുപ്രിയ ചിന്തിച്ചത്. സുപ്രിയയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്.