മമ്മൂക്കയുടെ മകനെന്ന നിലയില്‍ കുഞ്ഞിക്കയായി സിനിമയിലെത്തി പിന്നീട് ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. യുവാതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദുല്‍ഖറിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.തെന്നിന്ത്യയും പിന്നിട്ട് ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ച താരത്തിന്റെ പിറന്നാളായിരുന്നു ഇന്നലെ നിരവധി താരങ്ങളാണ് പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. ദുല്‍ഖറിനെപ്പം തന്നെ മക്ബൂല്‍ സല്‍മാന്റെയും പിറന്നാളായിരുന്നു ഇന്നലെ. തനിക്കും ഇക്കാക്കയും പിറന്നാള്‍ ആശംസകളുമായി താരം എത്തിയിരുന്നു. ദുല്‍ഖറിന് പിറന്നാള്‍ കേക്ക് നല്‍കുന്ന ചിത്രം പങ്കുവച്ചാണ് പൃഥ്വിരാജും സുപ്രിയയും ആശംസകളുമായി എത്തിയത്. പൃഥവിക്കും സുപ്രിയയ്ക്കും ഒപ്പമുളള ദുല്‍ഖറിന്റെയും അമാലിന്റെയും ചിത്രങ്ങളും പങ്കുവച്ചിരുന്നു.
'നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് ദുല്‍ഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന ചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്. പൃഥ്വിയും സുപ്രിയയും ഒന്നിച്ചാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരാനെത്തിയത്. ദുല്‍ഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നില്‍ക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നത്.സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിയും ദുല്‍ഖറും. കഴിഞ്ഞ ദിവസങ്ങളിലാണ് മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങള്‍ വൈറലായത്. ഇതു കൂടാതെ പൃഥ്വിയും ദുല്‍ഖറും തങ്ങളുടെ ആഡംബര കാറുകളില്‍ നടത്തിയ യാത്രയുടെ വിഡിയോയും വൈറലായിരുന്നു. ബര്‍ഗര്‍ ഉണ്ടാക്കുന്ന ദുല്‍ഖറിനൊപ്പമുളള ചിത്രങ്ങളാണ് നസ്രിയയും കുഞ്ചാക്കോ ബോബനും പങ്കുവച്ചത്.
ദുല്‍ഖര്‍ മികച്ച ഒരു ഷെഫ് കൂടിയാണെന്ന് പലപ്പോഴും താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ബര്‍ഗര്‍ രൂപത്തിലുളള കേക്ക് ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി നല്‍കിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ് സുപ്രിയ. മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ദിനത്തില്‍ 'ബര്‍ഗര്‍' രൂപത്തിലുള്ള കേക്കുമായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പിറന്നാള്‍ ദിനമായ ജൂലൈ 28 അര്‍ധരാത്രിയിലാണ് പൃഥ്വിയും സുപ്രിയയും ഈ സര്‍പ്രൈസുമായി ദുല്‍ഖറിനെ കാണാനെത്തിയത്. ലോക്ഡൗണ്‍ കാലത്ത് ദുല്‍ഖര്‍ ഏറെ സമയം ചിലവഴിച്ചത് ബര്‍ഗര്‍ ഉണ്ടാക്കി പഠിക്കാനാണ്. നസ്രിയ, കുഞ്ചാക്കോ ബോബന്‍, പൃഥ്വി തുടങ്ങി ഒരുപാട് താരങ്ങള്‍ക്ക് ദുല്‍ഖര്‍ ബര്‍ഗര്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരൊക്കെ പിറന്നാള്‍ ദിനത്തില്‍ ആശംസ അര്‍പ്പിച്ചതും ഇതേ ബര്‍ഗര്‍ കഥ പറഞ്ഞാണ്. ബര്‍ഗറിനോടുള്ള ദുല്‍ഖറിന്റെ ഈ പ്രിയമാണ് ആ രൂപത്തില്‍ ഒരു കേക്കുമായി പിറന്നാള്‍ ദിനത്തില്‍ ചെല്ലാന്‍ പൃഥ്വിയെയും സുപ്രിയയെയും പ്രേരിപ്പിച്ചത്. ഒപ്പം തന്നെ ദുല്‍ഖറിന് സര്‍പ്രൈസുമായി അമാലും എത്തിയിട്ടുണ്ട്. കേക്കിലൂടെ തന്നെയായിരുന്നു അമാലിന്റെയും സര്‍പ്രൈസ്. ലാന്റ് റോവര്‍ ഡിഫെന്‍ഡര്‍ മോഡല്‍ കേക്കാണ് അമാല്‍ ദുല്‍ഖറിനായി ഒരുക്കിയത്. അമാലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നും ഇത്തരത്തിലൊരു കേക്ക് ഉണ്ടാക്കിയത്. പിറന്നാള്‍ ദിവസം തനിക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയ ആരാധകരെയും ദുല്‍ഖര്‍ കണ്ടിരുന്നു. വീഡിന്റെ ബാല്‍ക്കണിയിലെത്തി താരം എല്ലാവരെയും അഭിവാദ്യം ചെയ്യുകയായിരുന്നു.