ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് സമാഹരിക്കാനായത് 20 ലക്ഷം രൂപ; കൊച്ചുകൊച്ചു പ്രതീക്ഷകളാണ് നമ്മളെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സണ്ണി വെയ്ന്‍

Malayalilife
ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട്  സമാഹരിക്കാനായത് 20 ലക്ഷം രൂപ; കൊച്ചുകൊച്ചു പ്രതീക്ഷകളാണ് നമ്മളെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സണ്ണി വെയ്ന്‍

ചെറിയവേഷങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയ ആളാണ് സണ്ണി വെയ്ന്‍.പിന്നീട് മികച്ച വേഷങ്ങളിലൂടെ മുന്നേറിയ താരം വളരെ വേഗത്തിലാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായത്. താരത്തിന്ഡറെ ഭാര്യ അറിയപ്പെടുന്ന നര്‍ത്തകിയാണ്. ഇരുവരും സാമൂഹ്യ സേവന രംഗത്തും സജീവമാണ്.  കോവിഡ് കാലത്തും തനിക്ക് സാധിക്കുന്ന വിധത്തില്‍ സാധാരണക്കാര്‍ക്ക് സഹായങ്ങളും സേവനങ്ങളും എത്തിച്ചു നല്‍കുന്നുണ്ട്.
ഴിഞ്ഞ ദിവസം സണ്ണി വെയ്ന്‍ ടിന്റു എന്ന ചെറുപ്പക്കാരന്‍ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്ന ഒരു വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. ഇതിനെക്കുറിച്ച് താരം പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 
സണ്ണിവെയ്‌നിന്റെ വാക്കുകള്‍

കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്നലെ നമ്മുടെ പ്രിയ സഹോദരന്‍ ടിന്റുവിന്റെ ചികിത്സയ്ക്കുവേണ്ടി ഞാന്‍ ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണ്.

നമ്മള്‍ ഒന്നിച്ചു നിന്നാല്‍ ഏതു വിഷമഘട്ടത്തില്‍ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നല്‍കിയത്.

ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും എല്ലാവരോടും അറിയിച്ചിട്ടുണ്ട്.

നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച, അര്‍പ്പിക്കുന്ന ഈ വിശ്വാസത്തിന്, സ്‌നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറയാനാവില്ല.

പ്രതിസന്ധികളെ അതിജീവിക്കാന്‍, ഇനിയും അങ്ങോട്ട് സഹജീവികളോടുള്ള കരുണയും കരുതലും നമുക്ക് ചേര്‍ത്തു പിടിക്കാം.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്.
ഇനി പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കട്ടെ.

ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം സണ്ണി വെയിന്‍

Read more topics: # sunny wyne facebook post
sunny wyne facebook post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES