Latest News

പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് സണ്ണി ലിയോണി

Malayalilife
 പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് സണ്ണി ലിയോണി

രിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയകേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ച് ബോളിവുഡ് നടി സണ്ണി ലിയോണി. കേരളത്തിലും വിദേശത്തുമായി പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. 2019 ലാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതിയില്‍ ആണ് സണ്ണി ലിയോണി അടക്കമുളളവര്‍ക്കെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളത് കണക്കിലെടുത്താണിത്.

ക്രൈംബാഞ്ച് അന്വേഷിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനില്‍ രജനിയും നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉളള സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടി പിന്‍വലിച്ചത്. 

2019 ഫെബ്രുവരിയില്‍ കൊച്ചിയിലെ വാലന്‍ന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നുളള കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നല്‍കിയ പരാതി. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയും ഭര്‍ത്താവും നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്റ്റേ അനുവദിക്കുകയും െചയ്തിരുന്നു. 

30 ലക്ഷം രൂപയ്ക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്മ ക്ലബ് 69ന്റെ പേരില്‍ ദാദു ഓഷ്മയെന്ന വ്യക്തിയാണ് സമീപിച്ചതെന്നും 2018 ഫെബ്രുവരി 14ന് 15 ലക്ഷം രൂപ മൂന്‍കൂര്‍ തന്നെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പിന്നീട് ഷോ നടത്തുന്നത് ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് പറഞ്ഞ സംഘാടകര്‍ മേയ് 26 ലേക്ക് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. 

പലതവണ ഷോയുടെ തീയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിരുന്ന ഷോ കണ്ണൂരിലേക്കും ശേഷം തിരുവന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി എന്നാരോപിച്ച് സണ്ണി ലിയോണി ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തുവന്നിരുന്നു്. ഇതിനെ തുടര്‍ന്ന് ഷോ 2019ലെ വാലന്റൈന്‍സ് ഡേയില്‍ പരിപാടി നടത്താമെന്ന് തീരുമാനമായത്. ജനുവരി 31നകം ബാക്കി പണം നല്‍കണമെന്ന ഉറപ്പ് പറഞ്ഞിട്ടും നല്‍കാന്‍ തയാറായില്ലെന്ന് സണ്ണി ലിയോണി പറയുന്നു. ബാക്കി പണം  നല്‍കാതെ സമ്മര്‍ദത്തിലാക്കി ഷോ നടത്താനുളള ശ്രമത്തിനെതിരെ നിന്നതാണ് കേസിനിടയാക്കിയതെന്നാണ് ഇവരുടെ വിശദീകരണം.

sunny leone withdraws anticipatory bail

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES