Latest News

പുല്‍വാമില്‍ കൊല്ലപ്പെട്ട ധീരജവാനെ സംസ്‌കരിക്കാന്‍ അരഏക്കര്‍ ഭൂമി എഴുതി നല്‍കി മലയാളികളുടെ ക്ലാര; കര്‍ണാട സ്വദേശിയായ സി.ആര്‍പിഎഫ് ജവാന്‍ ഗുരു കൊല്ലപ്പെടുന്നത് വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍

Malayalilife
 പുല്‍വാമില്‍ കൊല്ലപ്പെട്ട ധീരജവാനെ സംസ്‌കരിക്കാന്‍ അരഏക്കര്‍ ഭൂമി എഴുതി നല്‍കി മലയാളികളുടെ ക്ലാര; കര്‍ണാട സ്വദേശിയായ സി.ആര്‍പിഎഫ് ജവാന്‍ ഗുരു കൊല്ലപ്പെടുന്നത് വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍

ന്ത്യവിശ്രമം കൊള്ളാന്‍ അരസെന്റ് ഭൂമിയില്ലാത്ത ധീരജവാന് അര ഏക്കര്‍ ഭൂമി എഴുതി നല്‍കി മലയാളികളുടെ പ്രീയപ്പെട്ട ക്ലാര. പുല്‍വാമിലെ  ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക  മാണ്ഡ്യ സ്വദേശിയായ എച്ച. ഗുരു എന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. വിവഹാം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴാണ് ഗുരു കൊല്ലപ്പെടുന്നത്. ഭാര്യ കലാവതി നാലു മാസം ഗര്‍ഭിണിയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. 

കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നതും. സിആര്‍പിഎഫില്‍ ചേര്‍ന്ന കാര്യം ആദ്യം അദ്ദേഹത്തിന്റെ അമ്മയെ അറിയിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ആണ് അമ്മ ഈ കാര്യം അറിയുന്നതും.സ്വന്തമായി ഭൂമി പോലും ഇല്ലാത്ത ഒരു കുടുംബമാണ് അദ്ദേഹത്തിന്റേത്. 

ഇതറിഞ്ഞ് ഈ ഇടക്ക് അന്തരിച്ച അംബരീഷിന്റെ ഭാര്യയും മലയാളികളുടെ പ്രിയപ്പെട്ട നടിയുമായിരുന്ന സുമലത അരയേക്കര്‍ ഭൂമിയാണ് വാഗ്ദാനം ചെയ്തത്.കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലും ആണ് ഇത് ചെയ്തതെന്ന് അവര്‍ അറിയിച്ചു.

sumalatha contribute one acer land for the martyrs jawan family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES