നടി മഞ്ജു പിള്ള പുതിയ വീട് വാങ്ങി പാലുകാച്ചിയ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു തന്നെയാണ് പുത്തന്‍ ഫ്ലാറ്റ് വാങ്ങിയതിന്റെ വിശേഷം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. ഏക മകള്‍ ദയ സുജിത് ആണ് അമ്മയ്ക്കൊപ്പം പാലുകാച്ചല്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്നത്. മഞ്ജു പിള്ളയ്ക്ക് പിന്നാലെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവും പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.
ഒരു സാധാരണക്കാരന്റെ ഏറ്റവും വിലയേറിയ നിമിഷം' എന്ന് ക്യാപ്ഷന്‍ നല്കി ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴിയാണ് സുജിത് തന്റെ പുത്തന്‍ വീടിന്റെ വിശേഷങ്ങള്‍ തീര്‍ത്തും ലളിതമായി അവതരിപ്പിച്ചത്. മകള്‍ ദയ സുജിത് ആണ് ഫ്ലാറ്റിന്റെ കതകില്‍ മുട്ടി വിളക്കേന്തി പുതിയ വീട്ടിലെ ജീവിതത്തിനു തുടക്കമിട്ടത്.
മഞ്ജുവിന്റെ ഫ്ലാറ്റ് തിരുവനന്തപുരത്താണെങ്കില്‍, സുജിത്തിന്റെ താമസം കൊച്ചിയിലാണ്. കൊച്ചി കളമശേരിയിലാണ് സുജിത് വാസുദേവിന്റെ ഫ്ലാറ്റ്. ഇതിന്റെ ചില ഇന്റീരിയര്‍ വിശേഷങ്ങളും സുജിത് പങ്കിട്ടു.മലയാള സിനിമയിലെ തിരക്കേറിയ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്.
പൃഥ്വിരാജ് ചിത്രങ്ങളായ 'L2 എമ്പുരാന്', 'കാളിയന്' ഉള്‍പ്പെടെയുള്ള സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്യുക അദ്ദേഹമാണ്. 2000ത്തിലാണ് മഞ്ജു പിള്ള, സുജിത് വാസുദേവ് വിവാഹം. ദയ ഏക മകളാണ്.ഇക്കൊല്ലം ഏപ്രില്‍ മാസത്തിലാണ് മഞ്ജു പിള്ള പുതിയ വീട് സ്വന്തമാക്കിയത് വിദേശ പഠനത്തിന് പോയ മകള്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തിച്ചേര്‍ന്നിരുന്നു. വീടിന്റെ പൂമുഖത്തും മഞ്ജുവും മകളുമാണ് ഉള്ളത്.