Latest News

വീടിന് മുകളിലുള്ള ഗ്ലാസ് റൂഫ് ടോപ്പില്‍ വീണിരിക്കുന്ന മഞ്ഞ പൂക്കള്‍ തുടച്ച് നീക്കുന്ന വീഡിയോയുമായി സുഹാസിനി; ജോലിക്കാരിക്ക് പൈസ കൊടുത്ത് ചെയ്യിച്ച് കൂടെയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; 63 ാം വയസിലെ നടിയുടെ ഊര്‍ജ്ജത്തിന് കൈയ്യടിച്ച് ആരാധകരും

Malayalilife
 വീടിന് മുകളിലുള്ള ഗ്ലാസ് റൂഫ് ടോപ്പില്‍ വീണിരിക്കുന്ന മഞ്ഞ പൂക്കള്‍ തുടച്ച് നീക്കുന്ന വീഡിയോയുമായി സുഹാസിനി; ജോലിക്കാരിക്ക് പൈസ കൊടുത്ത് ചെയ്യിച്ച് കൂടെയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ; 63 ാം വയസിലെ നടിയുടെ ഊര്‍ജ്ജത്തിന് കൈയ്യടിച്ച് ആരാധകരും

സ്ത്രീകളെ സംബന്ധിച്ച് വീട്ടുജോലിയെന്നു പറയുന്നത് ഭൂരിഭാഗം പേര്‍ക്കും തലവേദനയാണ്. ജോലിക്കാരിയ്ക്ക് കൊടുക്കാന്‍ കയ്യില്‍ കാശില്ലാത്തതു കൊണ്ടു മാത്രം വീട്ടിലെ ജോലി ചെയ്യുന്നവരും ഉണ്ടാകും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയായി നില്‍ക്കുകയാണ് നടി സുഹാസിനി. വീടിന് മുകളിലുള്ള റൂഫ് ടോപ്പ് ആയി കൊടുത്തിരിക്കുന്ന ഗ്ലാസിന് മുകളില്‍ കയറി നിന്ന് അതില്‍ വീണിരിക്കുന്ന മഞ്ഞ പൂക്കള്‍ തുടച്ച് നീക്കുന്ന നടി പങ്കുവച്ച വീഡിയോ വൈറലാവുകയാണ് ഇപ്പോള്‍. സാധാരണ ഗതിയില്‍ സിനിമയുമായി ബന്ധപ്പെട്ട് തിരക്കുള്ള നടിമാര്‍ ജോലിക്കാരെ നിര്‍ത്തി വീട് വൃത്തിയാക്കുകയാണ് ചെയ്യുന്നത്. എന്നാലിവിടെ വലിയൊരു റിസ്‌ക് എടുത്ത് നടി ചെയ്യുന്ന ജോലി കണ്ടാണ് ആരാധകരും ഞെട്ടിയിരിക്കുന്നത്.

ഗ്ലാസിന് മുകളില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ വളരെ കെയര്‍ഫുള്‍ ആയിട്ടാണ് നടി ജോലി എടുക്കുന്നത്. എന്നാല്‍ ഇത്രയധികം റിസ്‌ക് എടുക്കേണ്ട ആവശ്യം സുഹാസിനിയെ പോലെ ഒരാള്‍ക്ക് ഉണ്ടോ എന്നാണ് ആരാധകരും ചോദിക്കുന്നത്. ഭക്ഷണമുണ്ടാക്കാനോ, വീട് വൃത്തിയാക്കാനോ സമയം പോലുമില്ലാത്ത നടിമാര്‍ക്ക് മുന്നില്‍ സുഹാസിനി വേറിട്ട് നില്‍ക്കുന്ന നടിയുടെ വീഡിയോ കയ്യടികളോടെ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ വിമര്‍ശിക്കുന്ന മറ്റൊരു കൂട്ടരും അക്കൂട്ടത്തിലുണ്ട്.

കാലം പുരോഗമിച്ചതിന് അനുസരിച്ച് എന്തോരം ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഐലൈഫ് റോബോട്ട് ക്ലീനറോ,, അല്ലെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല രീതി. വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് കഴുകുകയോ, ഈ തരത്തിലുള്ള ഒരു പ്ലാസ്റ്റിക് ചൂല്‍ ഉപയോഗിക്കുകയോ ചെയ്ത ശേഷം തുടയ്ക്കുകയോ കഴുകുകയോ ചെയ്യുന്നതാണ് നല്ലത്. നടി ഇപ്പോള്‍ ചെയ്യുന്ന രീതി കൊണ്ട് അവരുടെ കൈകള്‍ കൂടുതല്‍ വേദനിക്കും എന്നല്ലാതെ വൃത്തിയാവുകയില്ല. ഈ തരം വൈപ്പ് ഉപയോഗിക്കുന്നതിനാല്‍ പൂക്കള്‍ ഗ്ലാസ് ടോപ്പില്‍ അമരാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവിടെ കറകള്‍ ഉണ്ടാകും.

പിന്നെ ഒരു സുരക്ഷയും നോക്കാതെ കേറി നിന്ന് ഇങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടോ. പണമില്ലാത്തത് കൊണ്ടാണോ സുഹാസിനിയുടെ ഈ സാഹസമെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഒരു ക്ലീനിംഗ് സ്റ്റാഫിന് കൊടുക്കാന്‍ നിങ്ങളുടെ കയ്യില്‍ പണമില്ലേ. റിസ്‌ക് എടുത്ത് സ്വയം ചെയ്യുന്നത് കണ്ടത് കൊണ്ട് ചോദിച്ചതാണ്. ഇനി ചിലപ്പോല്‍ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടി ഒരു റീല്‍ ചെയ്തത് ആയേക്കാം.. എന്തായാലും ഇത്രയൊക്കെ സാഹസികത വേണ്ടെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റിലൂടെ ഭൂരിഭാഗം പേരും പറയുന്നത്.

അതേ സമയം നടിയെ അനുകൂലിച്ച് കൊണ്ടും ആരാധകരെത്തി. ആ ഗ്ലാസ് അത്രയും കട്ടിയുള്ളതാവും. മുകളിലൂടെ കയറി നടന്നാല്‍ യാതൊരു കുഴപ്പവും ഉണ്ടാവില്ല. അല്ലാത്തപക്ഷം ആരാണെങ്കിലും ഇങ്ങനെ കയറില്ല. പിന്നെ എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും അവനവന്റെ കാര്യം സ്വയം ചെയ്യുന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. ഈ പ്രായത്തിലും ഇങ്ങനൊക്കെ ചെയ്യാന്‍ അവര്‍ കാണിക്കുന്ന മനസിന് വേണം സല്യൂട്ട് അടിക്കാനെന്നാണ് ആരാധകരുടെ അഭിപ്രായം.

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്ന താരസുന്ദരിയാണ് സുഹാസിനി. നടിയാണ് എന്നതിലുപരി ഇന്ന് തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്‌നത്തിന്റെ ഭാര്യയായി ജീവിക്കുകയാണ് നടി ഇപ്പോള്‍. അടുത്തിടെ ചെറിയ പ്രായം മുതലേ തനിക്കുണ്ടായിരുന്ന അസുഖത്തെ പറ്റി സംസാരിച്ച് സുഹാസിനി രംഗത്ത് വന്നിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തയാവുകയുമൊക്കെ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ആക്ടടീവായ സുഹാസിനി ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

Read more topics: # സുഹാസിനി.
suhasini maniratnam cleaning house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES