Latest News

'ആരുമായിട്ടാ തനിക്ക് ഡേറ്റ് ചെയ്യാൻ താൽപര്യം' ? ഇൻസ്റ്റാഗ്രാമിൽ ചോദ്യവുമായെത്തിയ ആരാധകന് മറുപടി നൽകി കിങ് ഖാന്റെ മകൾ സുഹാന ഖാൻ; മനസിലുള്ള പേര് പറഞ്ഞത് കേട്ട് ഞെട്ടിയെന്ന് സമൂഹ മാധ്യമത്തിൽ ഖാൻ ആരാധകർ; ഇൻസ്റ്റാഗ്രാമിൽ ചൂടപ്പം പോലെ സുഹാനയുടെ ചിത്രങ്ങളും

Malayalilife

ആരുമായിട്ടാ ഡേറ്റ് ചെയ്യാൻ താൽപര്യം ? സമൂഹ മാധ്യമത്തിൽ താര റാണിമാർ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്. ഞരമ്പ് രോഗികൾ ചോദിക്കുന്ന ഈ ചോദ്യത്തിന് ആരും മറുപടി നൽകാറുമില്ല. എന്നാൽ ഇതിനുത്തരവുമായി താരപുത്രി രംഗത്തെത്തിയതോടെ ഞെട്ടിയിരിക്കുകയാണ് സമൂഹം. ബോളിവുഡിന്റെ കിങ് ഖാനായ ഷാറുഖിന്റെ മകൾ സുഹാന ഖാനാണ് ഇൻസ്റ്റാഗ്രാമിൽ ആരാധകന് മറുപടി നൽകിയത്.

ആരുമായാണ് ഡേറ്റ് ചെയ്യാൻ ആഗ്രഹമെന്ന ആരാധകന്റെ ചോദ്യത്തിന് നിമിഷങ്ങൾക്കകം തന്നെ സുഹാന മറുപടിയും നൽകി. സൗത്തുകൊറിയൻ ഗായകനും ഗാനരചയ്താവും നടനുമായ സുഹോ എന്നാണ് കിങ് ഖാന്റെ മകളുടെ മറുപടി. ബോയ് ബാന്റ് എക്‌സോയുടെ പ്രധാന ഗായകനാണ് സുഹോ.

ഷാറുഖിന്റെ മകൾ വെള്ളിത്തിരയിൽ എത്തുന്നതും കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ആരാധകരുടെ മറ്റ് കമന്റ്. അടുത്തിടെ കോളേജിലെ സുഹാനയുടെ പ്രകടനം കണ്ട് കിഖ് ഖാൻ തന്നെ മകളുടെ അഭിനയത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ സഹിതം കുറിപ്പുമെഴുതിയിരുന്നു. വോഗ് മാഗസിനിൽ വന്ന സുഹാനയുടെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഹിറ്റായിരിക്കുകയാണ്.

suhana response to fan about dating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES