വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെലുങ്ക് താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി യടക്കമുള്ളവര്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ത്തിയാണ് ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞത്.ഇപ്പോഴിതാ, വീണ്ടും മെഗാസ്റ്റാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി.
നടി കീര്‍ത്തി സുരേഷിനോട് ചിരഞ്ജീവിക്ക് കാമമാണ് എന്നു പറഞ്ഞു കൊണ്ടാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. 'ഭോല ശങ്കര്‍' എന്ന ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരി ആയാണ് കീര്‍ത്തി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇതിനിടെ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ശ്രീറെഡ്ഡിയെ അസ്വസ്ഥയാക്കിയത്.
കീര്‍ത്തി സുരേഷിന്റെ കൈ പിടിച്ചു കൊണ്ടാണ് ചിരഞ്ജീവി സംസാരിക്കുന്നത്. ഈ സിനിമയില്‍ മാത്രമേ കീര്‍ത്തിയെ അനിയത്തിയാക്കൂ, ഇനിയുള്ള സിനിമയില്‍ നായികയാക്കാനെ സമ്മതിക്കൂ എന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു.
മകളുടെ പ്രായമുള്ളൊരു നടിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത് എന്നായിരുന്നു ശ്രീ റെഡ്ഡിയുടെ ചോദ്യം. മകളുടെ പ്രായമുള്ള കീര്‍ത്തിയോട് ലക്ഷങ്ങള്‍ കാണ്‍കെ ഇത്തരത്തിലുള്ള സംസാരം എങ്ങനെ സാധ്യമാകുന്നുവെന്ന് ശ്രീ റെഡ്ഡി ചോദിക്കുന്നു.
കാമം നിറഞ്ഞ ഈ തമാശകളൊക്കെ എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്. മിണ്ടാതിരുന്നുവെങ്കില്‍ ഉള്ള ബഹുമാനം നഷ്്ടമാകില്ല എന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. ശ്രീ റെഡ്ഡിയുടെ പോസ്റ്റ് അധികം വൈകാതെ വൈറലായി മാറിയിരിക്കുകയാണ്.
ചിലര്‍ ശ്രീ റെഡ്ഡിയെ അനുകൂലിച്ചെത്തുമ്പോള്‍ ചിരഞ്ജീവിയുടെ ആരാധകര്‍ക്ക് ഈ വിമര്‍ശനത്തെ അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ശ്രീറെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഓഫ് സ്‌ക്രീനിലും ചിരഞ്ജീവിക്ക് കീര്‍ത്തി മകളെ പോലെ തന്നെയാണ് എന്നാണ് ആരാധകര്‍ പറയുന്നത്