Latest News

സൗബിന്റെ നായികയായി നമിത; ബോബന്‍ സാമുവല്‍ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

Malayalilife
 സൗബിന്റെ നായികയായി നമിത; ബോബന്‍ സാമുവല്‍ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

സ്‌നേഹത്തിന്റേയും .കടപ്പാടുകളുടേയും,ബസങ്ങളുടെയും നടുവില്‍പ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥ തികച്ചും റിയലിസ്റ്റിക്കായി പറയുകയാണ് ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രത്തിലൂടെഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ആരംഭം ജൂലൈ പതിമൂന്ന് വ്യാഴാഴ്ച്ച അന്നമനടക്കടുത്ത് അബാം തറവാട് ഹെറിറ്റേജില്‍ വച്ചു നടന്നു.

അബാം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.അബാം മൂവി മേക്കേഴ്‌സിന്റെ പതിമൂന്നാമത്തെ ചിത്രം കുടിയാണിത്.ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍ ' ബന്ധുമിത്രാദികള്‍ എന്നിവ രുടെ സാന്നിദ്ധ്യത്തില്‍ സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങിന് തുടക്കമിട്ടത്.

തുടര്‍ന്ന് ശ്രീമതി ഷീലു ഏബ്രഹാം, നമിതാ പ്രമോദ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റെണി, ഏബ്രഹാം മാത്യു, ബോബന്‍ സാമുവല്‍, രശ്മി ബോബന്‍, ഔസേപ്പച്ചന്‍, ജക്‌സന്‍ ആന്റണി, അജീഷ്.പി.തോമസ്, രാജാകൃഷ്ണന്‍. ഗായിക അഖിലലാല്‍, വിവേക് മേനോന്‍ ,കണ്ണന്‍ താമരക്കുളം,  മാര്‍ത്താണ്ഡന്‍, സിബി ഏബ്രഹാം തുടങ്ങിയവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.നിര്‍മ്മാതാക്കളായ രമേഷ് കുമാര്‍, സന്തോഷ് പവിത്രം, തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.തുടര്‍ന്ന് ഷീലു ഏബ്രഹാം സ്വിച്ചോണ്‍ കര്‍മ്മവും ലിസ്റ്റില്‍ സ്റ്റീഫന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

സജീവന്‍ എന്ന കെ.എസ്.ആര്‍.ടി.സി.ബസ് കണ്‍ടക്ടറുടേയും മെഡിക്കല്‍ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തിലുടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.സൗബിന്‍ ഷാഹിറും നമിതാ പ്രമോദുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദിലീഷ് പോത്തന്‍, കെ.യു.മോഹന്‍, വിനീത് തട്ടില്‍, ശാന്തികൃഷ്ണ. ദര്‍ശന സുദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
സംവിധയകന്‍ ജക്‌സന്‍ ആന്റെണിയുടെ കഥക്ക് അജീഷ്.പി.തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.
ഗാനങ്ങള്‍ - സിന്റോസണ്ണി.
സംഗീതം. ഔസേപ്പച്ചന്‍.
ഛായാഗ്രഹണം - വിനോദ് മേനോന്‍.
കലാസംവിധാനം -സഹസ് ബാല.
മേക്കപ്പ് - ജിതേഷ് പൊയ്യ
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
ആഗസ്റ്റ് അഞ്ചു മുതല്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അന്നമനട മാള, പൂവത്തുശ്ശേരി, മുളന്തുരുത്തി
 ഭാഗങ്ങളിലായി 
പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.
ഫോടോ - ഗിരിശങ്കര്‍.

 *ഏബ്രഹാം* *മാത്യുവിന്റെ*ജന്‍മദിനം*
നിര്‍മ്മാതാവ് ഏബ്രഹാം മാത്യുവിന്റെ ജന്‍മദിനം കൂടിയായിരുന്നു ഇന്നേ ദിവസം. പൂജാ ചടങ്ങുകള്‍ക്കു ശേഷം ലളിതമായ രീതിയില്‍ ആഘോഷവും നടത്തി.
ലിസ്റ്റിന്‍ സ്റ്റീഫന്‍, രമേഷ് കുമാര്‍, ആല്‍വിന്‍ ആന്റ്ണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

soubin shahir namitha boban samuel movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES