Latest News

ഞാനൊരു പെര്‍ഫെക്ട് ഭാര്യയല്ല; നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും വിജയത്തിലും പരാജയത്തിലും ഞാന്‍ കൂടെയുണ്ടാവും; തമിഴ് നടന് ബോസ് വെങ്കടിന് പിറന്നാള്‍ ആശംസയുമായി ഭാര്യ

Malayalilife
ഞാനൊരു പെര്‍ഫെക്ട് ഭാര്യയല്ല; നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും വിജയത്തിലും പരാജയത്തിലും ഞാന്‍ കൂടെയുണ്ടാവും; തമിഴ് നടന് ബോസ് വെങ്കടിന് പിറന്നാള്‍ ആശംസയുമായി ഭാര്യ

ഭര്‍ത്താവും തമിഴ് നടനുമായ ബോസ് വെങ്കടിന് പിറന്നാള്‍ ആശംസയുമായി നടിയും ഭാര്യയുമായ സോണിയ ബോസ്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പമാണ് സോണിയയുടെ കുറിപ്പ്. 'ഞാനൊരു പെര്‍ഫെക്ട് ഭാര്യയല്ല. നിങ്ങളുടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും വിജയത്തിലും പരാജയത്തിലും ഞാന്‍ കൂടെയുണ്ടാവും. എനിക്കറിയാം 2023 എന്ന വര്‍ഷം നിങ്ങള്‍ക്ക് വളരെ മോശമായിരുന്നു. 

അതിനെ മറികടക്കാനും നല്ല ഒരു നാളേയിലേക്ക് കടക്കാനും എല്ലാ ധൈര്യവും ശക്തിയും നിങ്ങള്‍ക്കുണ്ടാവട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. അതെല്ലാം കാണാന്‍ മിസിസ് സോണിയ ബോസ് ആയി അരികത്തുതന്നെ ഞാനുണ്ടാകും. ഞാനും മക്കളും നിങ്ങളെ അത്രയധികം സ്‌നേഹിക്കുന്നു. സോണിയയുടെ വാക്കുകള്‍. മക്കളായ ഭാവധരണിയും തേജസ്വിനും കമന്റുമായി എത്തി. ലോകത്തിലെ ഏറ്റവും മികച്ച മാതാപിതാക്കളാണ് നിങ്ങളെന്ന് ഭാവധരണി. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ സോണിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. നൊമ്പരത്തിപ്പൂവ് സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തനിയാവര്‍ത്തനം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങളില്‍ ബോസ് അഭിനയിച്ചിട്ടുണ്ട്.

sonia bose shares birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES