Latest News

എനിക്ക് ഓസ്‌കാര്‍ കിട്ടിയ സന്തോഷം തന്നെ ആയിരുന്നു; കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് മമ്മൂക്ക; ദി പ്രിസ്റ്റിലെ വിശേഷങ്ങൾ പങ്കുവച്ച് നടി സ്മിനു സിജോ

Malayalilife
എനിക്ക് ഓസ്‌കാര്‍ കിട്ടിയ സന്തോഷം തന്നെ ആയിരുന്നു; കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് മമ്മൂക്ക; ദി പ്രിസ്റ്റിലെ വിശേഷങ്ങൾ പങ്കുവച്ച് നടി സ്മിനു സിജോ

ചെറിയ വേഷങ്ങൾ ആയാലും ചിലർ സ്ക്രീനിലെ അഭിനയം കൊണ്ട് ആരാധകരെ ശ്രധിപ്പിക്കും. അത്തരത്തിൽ ഒരാളാണ് കെട്ടിയോളാണെന്റെ മാലാഖയിലൂടെ കടന്നു വന്ന നടി സ്മിനു സിജോ. സ്വാഭാവികതയുള്ള അഭിനയമാണ് സ്മിനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമായ ഓപ്പറേഷന്‍ ജാവയിലും സ്മിനു ഉണ്ടായിരുന്നു. സുനാമിയായിരുന്നു ഏറ്റവും ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. അതേസമയം മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലും സ്മിനു അഭിനയിച്ചിരുന്നു. ഇതിൽ അഭിനയിച്ചപ്പോൾ മമ്മൂക്കയുമായുള്ള അനുഭവമാണ് ഇപ്പോൾ താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഞാന്‍ ചേയ്ത എല്ലാ പടങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവയാണ് അതില്‍ ഒന്നാണ് ദ പ്രീസ്റ്റ്, വളരെ മനോഹരം എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറയുന്ന സിനിമ , ഒരുപാട് മഹാനടന്‍മാരും നടിമാരും മത്സരിച്ച് അഭിനയിച്ച ഹിറ്റ് സിനിമ ,ഇതില്‍ ഒരു ഭാഗം ആവാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്, അതിലും സന്തോഷം എനിക്ക് മമ്മുക്കയുടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാന്‍ പറ്റിയതിലാണ് എന്നാണ് സ്മിനു പറയുന്നത്. കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മമ്മുക്ക എന്നും നടി പറയുന്നു. ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മുക്ക എന്നും നടി കുറിച്ചിരുന്നു. 

മമ്മുക്കയോടു മിണ്ടാന്‍ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം. മമ്മുക്കയുടെ കൂടെ ഒന്നിച്ച് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോള്‍, അഭിനയിച്ചത് നന്നായിരുന്നു എന്ന് എന്നോട് പറഞ്ഞ നിമിഷം ,ഇതൊക്കെ എനിക്ക് ഓസ്‌കാര്‍ കിട്ടിയ സന്തോഷം തന്നെ ആയിരുന്നുവെന്ന് എന്നും സ്മിനു പറയുന്നു. 

sminu sijo the new actress the priest mammokka actress malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES