Latest News

ഡോ. ശിവരാജ് കുമാര്‍, കാര്‍ത്തിക് അദ്വൈത് ചിത്രം ShivannaSCFC01 അനൗണ്‍സ് ചെയ്തു; ശിവരാജ് കുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ കോണ്‍സെപ്റ്റ് പോസ്റ്ററിലൂടെ് അനൗണ്‍സ്‌മെന്റ് 

Malayalilife
 ഡോ. ശിവരാജ് കുമാര്‍, കാര്‍ത്തിക് അദ്വൈത് ചിത്രം ShivannaSCFC01 അനൗണ്‍സ് ചെയ്തു; ശിവരാജ് കുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ കോണ്‍സെപ്റ്റ് പോസ്റ്ററിലൂടെ് അനൗണ്‍സ്‌മെന്റ് 

സുധീര്‍ ചന്ദ്ര ഫിലിം കമ്പനിയുടെ ബാനറില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ ഡോ. ശിവരാജ് കുമാര്‍ അടുത്ത ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുകയാണ്. കാര്‍ത്തിക് അദ്വൈതിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം SCFC യുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ്. ശിവരാജ് കുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ കോണ്‍സെപ്റ്റ് പോസ്റ്ററിലൂടെയാണ് അനൗണ്‍സ്‌മെന്റ് നടത്തിയത്. വിക്രം പ്രഭുവിനെ നായകനാക്കി 'പായും ഒളി നി എനക്ക്' എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് അദ്വൈതിന്റെ ചിത്രം കൂടിയാകും.

 വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന 3#ShivannaSCFC01 മികച്ച ടെക്‌നിക്കല്‍ ടീം തന്നെയുണ്ടാകും. വിക്രം വേദ, കൈതിയിലൂടെ പ്രശസ്തനായ സാം സി എസ് സംഗീതം നിര്‍വഹിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വളരെ സീരിയസായി ശിവരാജ് കുമാറിനെ കാണുന്ന പോസ്റ്ററില്‍ മികച്ച പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചില താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാന്‍ സൗത്ത് ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസിനൊരുങ്ങും. പി ആര്‍ ഒ - ശബരി

siva rajkumar karthik adwaid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES