പാരാപ്ലീജിയ രോഗികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയെപ്പറ്റി അറിയിച്ച് ഗായക സയനോരയുടെ ഫേസ്‌ബുക്ക് ലൈവ്; ക്യാമ്പ് നടക്കുന്നത് കണ്ണൂർ മർമര ബീച്ച് ഹൗസിൽ ജനുവരി 27ന്

Malayalilife
topbanner
 പാരാപ്ലീജിയ രോഗികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയെപ്പറ്റി അറിയിച്ച് ഗായക സയനോരയുടെ ഫേസ്‌ബുക്ക് ലൈവ്; ക്യാമ്പ് നടക്കുന്നത് കണ്ണൂർ മർമര ബീച്ച് ഹൗസിൽ ജനുവരി 27ന്

ഏതെങ്കിലും വിധത്തിൽ നട്ടെല്ലിന് സാരമായ പരുക്കേറ്റ് കിടപ്പിലായ രോഗികളുണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്നാവശ്യപ്പട്ട് ഗായിക സയനോര ഫിലിപ്പിന്റെ ഫേസ്‌ബുക്ക് ലൈവ്. നട്ടെല്ലിന് പരുക്കേറ്റ രോഗികൾക്കായി തണൽ വീട് ഒരുക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയെ പറ്റിയാണ് ഫേസ്‌ബുക്കിലൂടെ സയനോര ലോകത്തോട് വിളിച്ചു പറയുന്നത്.

കണ്ണൂർ മർമര ബീച്ച് ഹൗസിൽ ജനുവരി 27 നാണ് സൗജന്യ ചികിത്സാ പദ്ധതി നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന 150 ഓളം പേർക്ക് മൂന്നു മാസത്തെ വൈദ്യ സഹായവും വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ ശുശ്രൂഷയും ലഭിക്കുമെന്നും ലൈവിൽ സയനോര വ്യക്തമാക്കുന്നുണ്ട്.

പരിചയത്തിൽ കിടപ്പിലായ പാരാപ്ലീജിയ രോഗികൾ ഉണ്ടെങ്കിൽ ഈ വിവരം എത്രയും പെട്ടെന്ന് അറിയിക്കണമെന്നും സയനോര ആവശ്യപ്പെടുന്നുണ്ട്. വൈദ്യ സഹായത്തിനൊപ്പം പേന നിർമ്മാണം, കുട നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകി ജീവിതത്തിലേക്ക് പ്രതീക്ഷയോടെ മടക്കി കൊണ്ടുവരിക എന്നതും തണൽ വീടിന്റെ ലക്ഷ്യമാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

 

singer-sayanoras-fb-live-goes-viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES