Latest News

ഗീതു മോഹന്‍ദാസ് ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍;  യാഷ് നായകനാകുന്ന ടോക്‌സിക്കില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ഗീതു മോഹന്‍ദാസ് ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍;  യാഷ് നായകനാകുന്ന ടോക്‌സിക്കില്‍ പോസ്റ്റര്‍ പുറത്ത്

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്സിക്ക് എന്ന നായികയുടെ പോസ്റ്റര്‍ പുറത്ത് വന്നു. ശ്രുതി ഹാസനാണ് ടോക്സിക്കില്‍ നായികയായെത്തുന്നത്. ശ്രുതിയുടെ ജന്മദിനമായ ഇന്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

യാഷും ശ്രുതിയുടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനത്തിലൊരു  ങ്ങിയ പ്രഭാസ് ചിത്രം സലാറാണ് ശ്രുതിയുടെ ഒടുവിലത്തെ തിയേറ്റര്‍ റിലീസ്. കെജിഎഫ് സീരീസിന് യാഷ് നായകനാകുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ മാസമാണ് ഗീതു മോഹന്‍ദാസ് പ്രഖ്യാപിച്ചത്.'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്' എന്ന ടാഗ്ലൈനോടെയുള്ള ചിത്രത്തില്‍ ബോളിവുഡ് താരം കരീന കപൂര്‍ നായികയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്സിക് നിര്‍മ്മിക്കുന്നത്. 2025 ഏപ്രില്‍ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

shruti haasan in geetu mohandas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES