'മണിച്ചിത്രത്താഴ്' സിനിമയില്‍ ശോഭന അവിസ്മരണീയമാക്കിയ നാഗവല്ലി എന്ന കഥാപാത്രം മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഒന്നാണ്. ഇപ്പോളിതാ നാഗവല്ലിയായി നടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.സീ ടി വിയുടെ ഒരു പരിപാടിയ്ക്കിടെ, ഒരു കുഞ്ഞിനെ ശോഭന പേടിപ്പിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്.
തന്റെ അടുത്തേക്ക് കുഞ്ഞിനെ വിളിച്ച ശോഭന പെട്ടെന്ന് നാഗവല്ലിയായി ഭാവമാറ്റം നടത്തി. ഇത് കണ്ടു പേടിച്ച കുഞ്ഞു തിരിച്ചു ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.ഒരു തമാശയ്ക്കായിട്ടാണ് ശോഭന അത് ചെയ്തത് എങ്കിലും ഇങ്ങനെ കുട്ടികളെ പേടിപ്പിക്കുന്നത് ശരിയല്ല എന്നും ശോഭനയുടെ പ്രവര്‍ത്തി 'റൂഡും ഇന്‍സെന്‍സിറ്റിവുമാണ്' എന്നാണു നെറ്റിസണ്‍സില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
'കൊച്ച് പേടിപ്പനി വന്നു ആശുപത്രീലാണെന്ന കേട്ടത്... ഇപ്പോ കൊച്ച് പേടിച്ച് മടിയില്‍ കേറിയേനെ...കൊച്ചിനി നാഗവല്ലി ടീവിയില്‍ വന്നാലും കാണൂല... ആ കുഞ്ഞു 7 ദിവസം പനിപിടിച്ചു കിടന്ന്... സംവിധായകന്‍ ഇല്ലെങ്കില്‍ ഇവര് എല്ലാം ടോട്ടല്‍ ഫ്രീക്‌സ് ആണ്.. ഔട്ടാ കംപ്ലീറ്റ്‌ലി.. ആ കൊച്ചിന് വല്ല മയക്കവും വന്നിരുന്നിലോ...കഷ്ടം മോളു പേടിച്ചു അതിന്റെ ഓട്ടം...' എന്നൊക്കെയാണ് കമന്റുകള്‍.