അഭിനയത്തിലെ വ്യത്യസ്ഥതയാല്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായാണ് ഷൈന്‍ വെള്ളിത്തിരയിലേക്ക് കടന്നു വന്നതെങ്കിലും സമീപകാലത്ത് മലയാലത്തിലെ ഏറ്റവും തിരക്കേറിയ യുവതാരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ.
നായകനായിട്ടും സഹനടന്‍ ആയിട്ടും വില്ലന്‍ ആയിട്ടും എല്ലാം ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. അതേസമയം ധാരാളം വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുള്ള നടന്‍ പ്രമോഷന്‍ പരിപാടികളിലടക്കം ഇന്റര്‍വ്യൂകളിലെ നടന്റെ പെരുമാറ്റ രീതിയും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ ചിത്രമായ താനാരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നടന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ആണ് ശ്രദ്ധ നേടുന്നത്.
തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം ആണ് ഷൈന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തനിക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എ.ഡി.എച്ച്.ഡി)? ഉണ്ടെന്നാണ് താരം തുറന്നുപറഞ്ഞത്. പണ്ടേ രോഗനിര്‍ണയം നടത്തിയതാണെന്നും എ.ഡി.എച്ച്.ഡി തനിക്ക് ഗുണകരമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈന്‍ പറയുന്നു.
എ.ഡി.എച്ച്.ഡി കിഡ് ആണ് ഞാന്‍. പണ്ടേ അത് തിരിച്ചറിഞ്ഞതാണ്,? അങ്ങനെയുള്ളവര്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി ശ്രമിക്കും. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതില്‍ നിന്നാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ ഒരു മുറിയില്‍ അടച്ചിട്ട് ഇരുന്നാല്‍ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മള്‍ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാന്‍ വേണ്ടിയാണ്. അതിന്റെ അളവ് വളരെയധികം കൂടുതല്‍ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവര്‍ക്ക്. അതിനെ ആണ് ഡിസോഡര്‍ എന്ന് പറയുന്നത്.
എ.ഡി.എച്ച്.ഡി ഉള്ളൊരാള്‍ക്ക് എപ്പോഴും താന്‍ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെര്‍ഫോം ചെയ്യും. ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഇടയില്‍ നിന്നും കൂടുതല്‍ ശ്രദ്ധനേടാന്‍ ശ്രമിക്കും. അപ്പോള്‍ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡര്‍ ആയിട്ട് പുറത്തുള്ളവര്‍ക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ഗുണമാണെന്നും ഷൈന്‍ വ്യക്തമാക്കി
കറ നല്ലതാണെന്ന് ചിലര്‍ പറയില്ലെ. എല്ലാവര്‍ക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ഗുണമാണ്', ഷൈന്‍ ടോം ചാക്കോ പറഞ്ഞുനേരത്തെ നടന്‍ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി ആണെന്ന് വെളിപ്പെടുത്തിയിരുന്നു നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാറിനെ ആണ് എഡിഎച്ച്ഡി എന്ന് പറയുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതെങ്കിലും അപൂര്‍വ്വമായി മുതിര്‍ന്നവര്‍ക്കും വരാറുണ്ട്.