വിവാദ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ നിറയുന്ന താരമാണ് നടിയും മുന്‍ ബിഗ് ബോസ് താരവുമാ ഷെര്‍ലിന്‍ ചോപ്ര. പലപ്പോഴും താരത്തിന്റെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നായിരുന്നു ഷെര്‍ലിന്‍ ചോപ്ര പറഞ്ഞത്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരായ കോടതി വിധി സുപ്രീം കോടതി റദ്ദ് ചെയ്തതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം.
വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതെ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്.
പൗരഷ്പുര്‍2 എന്ന വെബ്സീരിസിന്റെ പ്രൊമോഷനെത്തിയപ്പോഴാണ് നടിയോട് ആരാധകന്റെ ചോദ്യം. രാഹുലിനെ വിവാഹം കഴിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞ ഷെര്‍ലിന്‍ ഒരു നിബന്ധന വച്ചു. വിവാഹശേഷം തന്റെ പേര് മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ല. ചോപ്ര എന്നുതന്നെ തുടരും. അത് മാറ്റാന്‍ താന്‍ തയ്യാറാകില്ലെന്നാണ് നടി നല്കിയ മറുപടി. എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ?' എന്ന മറുചോദ്യവും ഷെര്‍ലിന്‍ ഉന്നയിച്ചു.
രാഹുല്‍ നല്ലൊരു വ്യക്തിയാണ് എന്നും ഷെര്‍ലിന്‍ പറഞ്ഞു. നടിയെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. രാഖി സാവന്തിന്റെ സഹോദരിയെ പോലുണ്ട്, ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ല എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് നിറയുന്നത്.