Latest News

സേനാപതി ലുക്കില്‍ കമല്‍ഹാസന്‍; സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ 2 പോസ്റ്റര്‍ പുറത്തുവിട്ട് ഷങ്കര്‍

Malayalilife
സേനാപതി ലുക്കില്‍ കമല്‍ഹാസന്‍; സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ 2 പോസ്റ്റര്‍ പുറത്തുവിട്ട് ഷങ്കര്‍

തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്. 

ഇപ്പോഴിതാ, സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഷങ്കര്‍. സ്വാതന്ത്ര്യ ദിന ആശംസ നേരുന്ന പോസ്റ്ററില്‍ സേനാപതി ലുക്കില്‍ കമല്‍ നില്‍ക്കുന്നു. 90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുന്നത്.

2018പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.

shankar revealed kamalhaasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES