അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ
സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമല്ല അജിത്തും ശാലിനിയും. സമീപകാലത്താണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് പോലും ആരംഭിച്ചത്. ഇപ്പോഴിതാ, മക്കളായ അനൗഷ്‌കയ്ക്കും ആദ്വിക്കിനുമൊപ്പമുള്ള അജിത്തിന്റെയും ശാലിനിയുടെയും ചിത്രമാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
1999ല്‍ ' അമര്‍ക്കളം' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 2000 ഏപ്രില്‍ മാസത്തില്‍ ഇരുവരും വിവാഹിതരായി.
ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. ''അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെ യായിരുന്നു കൂടുതല്‍ ഇഷ്ടം.'' എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാലിനി പറഞ്ഞത്.