മലയാളത്തിന്റെ താരരാകാജാക്കന്മാരിൽ ഒരാളായ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. ഒരു ശരാശരി മലയാളിയുടെ വാട്‌സപ്പ് സറ്റാറ്റസിലും ഫെയ്‌സ്ബുക്ക് വാളിലുമൊക്കെ രാത്രി പന്ത്രണ്ട് മണിയോടെ തന്നെ മമ്മൂക്ക എന്ന താരത്തിനുള്ള ആശംസകളെത്തിയിട്ടുണ്ടാകും.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് മനോഹരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥകൃത്തുമായ ഹര്‍ഷദ്.
പുഴുവില്‍ മമ്മൂക്കയുടെ കഥാപാത്രം ഇണോഷണലാവുന്ന രംഗങ്ങള്‍ ഷൂട്ടു ചെയ്യുമ്ബോള്‍ ഒരേ സമയം ഈ ദുനിയാവിലെ എല്ലാ മമ്മൂക്കസ്നേഹികളും ഇമോഷണലാവണമെന്നും അതോടൊപ്പം ഈ കഥാപാത്രം എന്ത് അക്രമമാണീ ചെയ്തോണ്ടിരിക്കുന്നത് എന്ന് തോന്നുകയും വേണമായിരുന്നു എനിക്ക്. ഈ കാര്യം പലപ്രാവശ്യം മമ്മൂക്കയുമായി സിസ്‌കസ് ചെയ്തിരുന്നു. എന്നാണ് ഹര്‍ഷദ് പറയുന്നത്.
മമ്മൂക്ക ഇമോഷണലായി ഗദ്ഗദപ്പെടുന്ന അനേകമനേകം സിനിമാരംഗങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ഫാന്‍ബോയ് എന്ന നിലയില്‍ ഞാന്‍ ഇക്കയോട് ഇക്കയുടെ പഴയ ഓരോ പടത്തിന്റെ റഫറന്‍സുകള്‍ പറയുമായിരുന്നു. പുഴുവിലെ അച്ചന്‍ മകന്‍ ബന്ധം പപ്പയുടെ സ്വന്തം അപ്പൂസിന്റെ റിവേഴ്സ് ട്രാക്കിലാണ് എഴുതിയിരിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും .
അങ്ങനെയിരിക്കെ താന്‍ പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ അനിയത്തി കൊണ്ടുവെച്ചിട്ടുപോയ പായസം കുടിക്കുന്ന സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ ഇക്കയോട് പതിവുപോലെ പഴയ സിനിമാ റഫറന്‍സുകള്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നോട് പറഞ്ഞു. ' നിങ്ങളൊക്കെ പുതിയ സിനിമാക്കാരല്ലേ, ഈ കഥാപാത്രം പുതിയതാണ്. ഇവിടെ വേറൊരു സാധനം ഞാന്‍ ഇട്ടു തരാം. കണ്ടുനോക്കൂ.. '
അന്നാ രംഗത്തിന്റെ ടേക്ക് കഴിഞ്ഞശേഷം ഇക്ക എന്നോട് പറഞ്ഞു ഞാന്‍ ആ പായസം കുടിക്കാനാവാതെ പതിയെ നടന്ന് പുറത്തേക്ക് നോക്കി നിന്നു അപ്പോള്‍ എന്റെ കണ്ണില്‍ പുറത്തെ വെളിച്ചത്തിന്റെ റിഫ്ലക്ഷന്‍ വന്നിട്ടുണ്ടാവും. ഇയാളാ മോണിറ്ററില്‍ നോക്കിയേ....
സ്‌ക്രിപ്റ്റില്‍ പായസം കുടിക്കാനാവാതെ സ്പൂണ്‍ താഴെ വെച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഹര്‍ഷദ് പറയുന്നത്.
എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകളെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിക്കുന്നത്. റദീന പിടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പുഴു. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്തായിരുന്നു മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയ ചിത്രം സോണി ലൈവിലൂടെയായിരുന്നു റിലീസ് ചെയ്തത്.