പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കില്‍ നായകനായി തമിഴ്താരം സത്യരാജ് എത്തുമെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തമിഴിലെ പ്രമുഖ സ്ട്രാറ്റജിസ്റ്റ് ആയ നികില്‍ മുരുകനാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. സത്യരാജിന്റെ മക്കളായ സിബി സത്യരാജിനെയും ദിവ്യ സത്യരാജിനെയും മെന്‍ഷന്‍ ചെയ്ത് കൊണ്ടായിരുന്നു നികില്‍ മുരുകന്‍ തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികില്‍ സത്യരാജ് നായകനാവുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉണ്ടായത്.
ബിജെപി വിരുദ്ധ നിലപാടുകള്‍ മുന്‍ കാലങ്ങളില്‍ എടുക്കുകയും പെരിയാര്‍ ഇവി രാമസാമിയുടെ ബയോപിക്കില്‍ പെരിയാര്‍ ആയി അഭിനയിക്കുകയും ചെയ്ത സത്യരാജ് പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കുമോയെന്നായിരുന്നു ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്ന്.
വാര്‍ത്തയില്‍ പ്രതികരണവുമായി സത്യരാജ് രംഗത്ത് എത്തി. 'ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് വന്നത്, ഇത് എനിക്ക് പുതിയ വാര്‍ത്തയാണ് എന്നായിരുന്നു സത്യരാജിന്റെ പ്രതികരണം.
പ്രമുഖ അനലിസ്റ്റായ രമേശ് ബാലയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രമുഖ നടനായ സത്യരാജ് നരേന്ദ്രമോദിയുടെ വേഷത്തിലെത്തുന്നു വെന്നാണ് രമേശ് ബാല എക്‌സില്‍ കുറിച്ചത്.ചിത്രം നിര്‍മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കുമെന്നാണ് വിവരം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നുമായിരുന്നു വിവരം.
2019ലും നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. 'പിഎം നരേന്ദ്രമോദി' എന്നായിരുന്നു ചിത്രത്തിന്റെ പേര്. വിവേക് ഒബ്രോയിയാണ് മോദിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ഒമംഗ് കുമാറായിരുന്നു. വിവേക് ഒബ്രോയിയും അനിരുദ്ധ് ചൗളയും ചേര്‍ന്നാണ് പിഎം നരേന്ദ്രമോദിയുടെ തിരക്കഥയൊരുക്കിയത്. ചിത്രം അന്ന് പ്രേക്ഷകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെയാണ് സത്യരാജ് സിനിമാ ലോകത്തേക്ക് അരങ്ങേ?റ്റം കുറിച്ചത്. തുടര്‍ന്ന് നായക വേഷത്തിലെത്തിയ അദ്ദേഹം മലയാളത്തിലുള്‍പ്പടെ തെന്നിന്ത്യയില്‍ വിവിധ ഭാഷകളിലും പ്രധാന വേഷങ്ങള്‍ അഭിനയിച്ചു. പ്രഭാസ് നായകനായി എത്തിയ ബാഹുബലി എന്ന ചിത്രത്തില്‍ താരം ചെയ്ത് കട്ടപ്പ എന്ന വേഷം ശ്രദ്ധേയമായിരുന്നു.
2007ലും സത്യരാജ് തമിഴ് സാമൂഹിക പരിഷ്‌കര്‍ത്താവും യുക്തിവാദിയുമായ പെരിയാര്‍ ഇ വി രാമസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് ഇ വി രാമസ്വാമിയായാണ് താരം വെളളിത്തിരയിലെത്തിയത്. ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി.
ഗോകുല്‍ സംവിധാനം ചെയ്ത് കഴിഞ്ഞ ജനുവരിയില്‍ തീയേ?റ്ററുകളിലെത്തിയ 'സിംഗപ്പൂര്‍ സലൂണ്‍' എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ മീനാക്ഷി ചൗധരി, കിഷന്‍ ദാസ്,ആന്‍ ശീതല്‍, തലൈവാസല്‍ വിജയ്,ജോണ്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 'വെപ്പണ്‍' ആണ് സത്യരാജിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.