ബാലതാരമായാണ് സനൂഷ സന്തോഷ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായി. തെലുങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ ജെഴ്സിയാണ് സനുഷ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. സോഷ്യൽമീഡിയയിൽ സജീവമായ സനുഷ ഇപ്പോള്‍ വിഷു സ്പെഷൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും, സനുഷ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതെന്ന് സനുഷ പറഞ്ഞിരിക്കുകയാണ്.
ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു, സനുഷ കുറിച്ചിരിക്കുകയാണ്. ഇത്രയും വലിയ ക്യാപ്ഷൻ ആണ് താരം പങ്കുവച്ചത്.