മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശാന്തികൃഷ്ണ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശാന്തികൃഷ്ണ ഇനി ഗായിക എന്ന വിലാസത്തിലേക്കും പ്രവേശിക്കുന്നു. ശാന്തികൃഷ്ണ അഭിനയിക്കുന്ന പുതിയ വെബ് സീരീസിനുവേണ്ടിയാണ് ആദ്യ പാട്ട്.
സംഗീത സംവിധായകന്‍ ബിജിബാലിന്റെ കൊച്ചിയിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലാണ് പാട്ട് റെക്കോര്‍ഡ് ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ശാന്തി കൃഷ്ണ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.അവസരം തന്നതിന് മാസ്റ്റര്‍പീസ് ടീമിന് നന്ദിയും പറഞ്ഞു.
ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് മടങ്ങി വന്ന ശാന്തികൃഷ്ണ പ്രധാന വേഷത്തില്‍ എത്തുന്ന നിള ആഗസ്റ്റ് 4 ന് റിലീസ് ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ സംരംഭമായ ചിത്രം ഇന്ദുലക്ഷ്മി ആണ് രചനയും സംവിധാനവും. അകാലത്തില്‍ വിടപറഞ്ഞ നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഒഫ് കൊത്തയിലും ശാന്തികൃഷ്ണ അഭിനയിക്കുന്നുണ്ട്.