സംയുക്ത വർമ്മ മലയാളചലച്ചിത്രരംഗത്തെ പ്രശസ്തയായ നടി ആയിരുന്നു പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. ബിജു മേനോൻ ഒരു മലയാളചലച്ചിത്ര അഭിനേതാവാണ്. 1995-ൽ പുത്രൻ എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.
ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനു ഇപ്പോൾ ഒരു മറുപടി പറയുകയാണ് നടൻ. അത് മനഃപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമല്ല. സംയുക്തയ്ക്ക് പോലും അതില്‍ താല്‍പര്യ കുറവുണ്ട്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്നതിന്റെ മടിയും താല്‍പര്യ കുറവും ഉണ്ട്. അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഒന്ന് രണ്ട് കഥ കേള്‍ക്കാന്‍ പറഞ്ഞാല്‍ ആദ്യം ആലോചിക്കാമെന്ന് പറയും. പിന്നെ ധൈര്യം കുറയുന്നതാണോ ചെയ്യാന്‍ മടിയായിട്ടാണോന്നും അറിയില്ല. പിന്നെ ചെയ്യുന്നില്ലെന്ന രീതിയിലാണ് മറുപടി. അവളുടെ തീരുമാനം അതാണ് എന്നാണ് ബിജു മേനോൻ പറയുന്നത്.
അയ്യപ്പനും കോശിയുടെയും ആദ്യം മുതല്‍ ഞാനും സച്ചിയ്‌ക്കൊപ്പം ഉണ്ട്. സിനിമയുടെ കഥയെ കുറിച്ച് ചെറിയൊരു തുടക്കം ലഭിച്ചപ്പോഴും അവസാനം കഥ പറഞ്ഞപ്പോഴും ഞാനുണ്ട്. ഞാന്‍ ഏത് കഥാപാത്രം ചെയ്യുമെന്ന കാര്യത്തെ കുറച്ച് അന്ന് വ്യക്തതയില്ലായിരുന്നു. പല ആര്‍ട്ടിസ്റ്റുകളുടെ പേരും പറഞ്ഞിരുന്നു. ആദ്യം ഞാന്‍ കോശിയാണെന്ന് പറഞ്ഞു. അവസാനം എല്ലാം വായിച്ചതിന് ശേഷമാണ് നീ അയ്യപ്പന്‍ ചെയ്താല്‍ മതിയെന്ന് പറയുന്നതെന്നും ബിജു മേനോന്‍ പറയുന്നു.