സംയുക്ത മേനോൻ ഒരു മലയാള ചലച്ചിത്ര നടിയാണ്. പോപ്കോൺ ആണ് ആദ്യ സിനിമ.[3] 2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്‍.പാലക്കാട്ടു സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
ഇടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പലരും തനിക്ക് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് നടി പറഞ്ഞിരുന്നു. അതിപ്പോൾ ഏതു താരമായാലും ഇത്തരമൊരു ചോദ്യം ഇപ്പോൾ പതിവാണ്. ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ കാണുന്നതാണെന്ന ധാരണയാണ് ഇത്തരത്തിലുളള ചിന്തകള്‍ക്ക് കാരണം എന്ന് നടി പറയുന്നു. തനിക്ക് സൗകര്യവും സമയവും ഉളളപ്പോഴാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാറുളളതെന്നും സംയുക്ത പറയുന്നു. ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്ടിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നത്. സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓകെയല്ലെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപ്പിനൊപ്പം ലോക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടും എന്നേയുള്ളു എന്ന് നടി പറഞ്ഞു. ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ.
തീവണ്ടിക്ക് പിന്നാലെ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിവഞ്ച് ത്രില്ലര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് സംയുക്ത കാഴ്ചവെച്ചത്. ലില്ലിക്ക് പിന്നാലെ നായികയായും സഹനടിയായുമൊക്കെ സംയുക്ത സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. മലയാളത്തില്‍ എറ്റവുമൊടുവിലായി ആണും പെണ്ണും എന്ന ചിത്രമാണ് സംയുക്തയുടെതായി പുറത്തിറങ്ങിയത്. ആന്തോളജി ചിത്രത്തില്‍ സാവിത്രി എന്ന സിനിമയിലാണ് നടി അഭിനയിച്ചത്.