Latest News

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്; മടങ്ങി വരവ് ബിജു മേനോന്റെ നായികയായി; ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍

Malayalilife
 ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്;  മടങ്ങി വരവ് ബിജു മേനോന്റെ നായികയായി; ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവൃതാ സുനില്‍ വീണ്ടും സിനിമയില്‍ മടങ്ങിയെത്തുന്നു. വിവാഹത്തോടെ അഭിനയത്തിന് താത്ക്കാലിക വിരാമമിട്ട സംവൃത ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍.


2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെ ചലച്ചിത്രലോകത്ത് എത്തിയ ഈ കണ്ണൂര്‍ക്കാരി പിന്നീട് 2012-ല്‍ അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ അഖിലിനെ വിവാഹം സംവൃത അഭിനയ രംഗം വിടുകയായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്.

അടുത്തിടെ ഒരു ടിവി ഷോയിലൂടെ മടങ്ങിയെത്തിയ സംവൃതയെ തേടി നിരവധി ഓഫറുകള്‍ വന്നിരുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള സംവൃതയുമായി ജി. പ്രജിത്ത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സംസാരിച്ച് കഴിഞ്ഞതായാണ് അറിവ്. ചിത്രത്തിന്റെ പേരും സംവൃത നായികയാകുന്ന വാര്‍ത്തയും ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സജീവ് പാഴൂരാണ്. വടകരയില്‍ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ രണ്ടാം വാരം പൂര്‍ത്തിയാകും.

samritha sunil coming back malayalam film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES