രതീഷ് കക്കോട്ട്, ശേഖര്‍ നാരായണ്‍, മഹാദേവന്‍,കല്യാണി , വൈഷ്ണവി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സുദീപ്. ഇ. എസ്. സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'സമാധാനം സഹദേവന്‍'.അശാന്തമായ മനസ്സുമായി സമാധാനം തേടി അലയുന്ന ഒരു സാധാരണക്കാരന്റെ കഥയാണിത്. അയാളൊരു പക്ഷേ നമുക്ക് പരിചയമുള്ള ഒരാളാവാം. ചിലപ്പോള്‍ നമ്മള്‍ത്തന്നെയും ആവാം.
ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാനുള്ള ഊന്നുവടിയായിരിക്കണം വിശ്വാസങ്ങള്‍.ഒരാളുടെ വിശ്വാസം അയാളുടെയും അയാളുടെ വേണ്ടപ്പെട്ടവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ ആ വിശ്വാസത്തന് ചില കുഴപ്പങ്ങളുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. വാര്‍ദ്ധക്യത്തിലേക്കു പ്രവേശിക്കുന്ന
ഒരാളുടെ ചിന്തകളിലെ ഒറ്റപ്പെടല്‍ അയാളെ കൊണ്ടെത്തിക്കുന്ന മാനസിക പ്രശ്‌നങ്ങളിലേക്കും അതുവഴി അയാള്‍ വീണു പോകുന്ന വിശ്വാസച്ചുഴിയിലേക്കും വെളിച്ചം വീശുകയാണ് ഈ സിനിമ.
മനുഷ്യബന്ധങ്ങളുടെ ആഴം കുറയുകയും മനുഷ്യരെ വലയിലാക്കാന്‍ പലതരം വിശ്വാസം തട്ടിപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഏറെ സാമൂഹ്യപ്രസക്തമായ ഒരു വിഷയമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പത്രപ്രവര്‍ത്തകനും കവിയുമായ അലി കടുകശ്ശേരി രചന നിര്‍വഹിക്കുന്ന 'സമാധാനം സഹദേവന്‍''ഞാന്‍ ടോക്‌സ് ' എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞ ഈ ചിത്രത്തിലെ ഇതിലെ പ്രധാന കഥാപാത്രമായ സഹദേവനെ രതീഷ് കക്കോട്ട് അവതരിപ്പിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍,എഡിറ്റര്‍-ഷിജിത് രാമന്‍,
സംഗീതം,ബിജിഎം-റിജോഷ് ആലുവ, സൗണ്ട് ഡിസൈന്‍-ഗണേശ് മാരാര്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍-സുനില്‍ പാലക്കാട്,മേക്കപ്പ്-ഹക്കീം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ടിന്റു പ്രേം,അസോസിയേറ്റ് ഡയറക്ടര്‍-വിനോദ് എം രവി,അസിസ്റ്റന്റ് ഡയറക്ടര്‍ ജിബു ഉസ്മാന്‍,സ്റ്റില്‍സ്-സ്റ്റുഡിയോ ഐ വിഷന്‍,ഡിസൈന്‍-ദില്‍രാജ് ദി ഫോര്‍,പി ആര്‍ ഒ-എ എസ് ദിനേശ്