Latest News

സുധിയെ വിറ്റ് കാശാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും തോന്നും; ലക്ഷ്മി നക്ഷത്രയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സാജു നവോദയ; ഞാന്‍ പഠിച്ച കിത്താബില്‍ ഇടതുകൈ കൊടുക്കുന്നത് വലതു കൈ അറിയാന്‍ പാടില്ലെന്നാണെന്ന് പ്രതികരിച്ച് ഷിയാസ് കരിമും

Malayalilife
സുധിയെ വിറ്റ് കാശാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും തോന്നും; ലക്ഷ്മി നക്ഷത്രയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സാജു നവോദയ; ഞാന്‍ പഠിച്ച കിത്താബില്‍ ഇടതുകൈ കൊടുക്കുന്നത് വലതു കൈ അറിയാന്‍ പാടില്ലെന്നാണെന്ന് പ്രതികരിച്ച് ഷിയാസ് കരിമും

ടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയായി അവതാരകയായ ലക്ഷ്മി നക്ഷത്ര. ലക്ഷ്മി സുധിയുടെ മരണത്തേയും കുടുംബത്തിന്റെ സാഹചര്യത്തേയും വിറ്റ് കാശാക്കുന്നുവെന്നായിരുന്നു ചിലരുടെ വിമര്‍ശനം. സുധിയുടെ ഭാര്യ രേണുവിനും കുഞ്ഞുങ്ങള്‍ക്കും ലക്ഷ്മി സാമ്പത്തിക സഹായം അടക്കം നല്‍കിയിരുന്നു.

ഇതെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പുറത്തുവിട്ടിരുന്നു. അടുത്തിടെ സുധിയുടെ മണം പെര്‍ഫ്യൂം ആക്കി കുടുംബത്തിന് സമ്മാനിച്ച സംഭവവും വീഡിയോ ആയി ചെയ്തിരുന്നു. ഇതെല്ലാമാണ് സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് മിമിക്രി താരവും സുധിയുടെ സുഹൃത്തുമായ പാഷാണം ഷാജി. ലക്ഷ്മിയുടെ നടപടിയെ വിമര്‍ശിക്കുകയാണ് താരം.

എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു 'എന്നാണ് വിഷയത്തില്‍ സാജു നവോദയ പ്രതികരിച്ചത്.

'സുധി പോയി... ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടന്‍ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലത്. മക്കളില്‍ ഒരാള്‍ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളര്‍ത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാന്‍ വരുന്നവര്‍ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകള്‍ എഴുതി കൂട്ടിവയ്ക്കാന്‍. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണെന്ന് പറയാറില്ലേ... ഇതൊക്കെ അവനവന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂവെന്നും' സാജു പറയുന്നു.

'ലക്ഷ്മി നക്ഷത്രയുടെ വിഷയത്തില്‍ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാന്‍, രാജേഷ് പറവൂര്‍ തുടങ്ങിയവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.! ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന് തന്നയേ ഞാന്‍ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക' സാജു നവോദയ പറഞ്ഞു.

ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവര്‍ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും. മുമ്പ് സുധികക്കെതിരെ സൈബര്‍ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാന്‍ ആരും വന്നതായി ഞാന്‍ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ മാക്‌സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവര്‍ക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവര്‍ക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിന്‍ ആയിരുന്നുവെങ്കില്‍ അത് രഹസ്യമായി ചെയ്യണമായിരുന്നു.' സാജു പറഞ്ഞു. 

എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ്. സുധിയെ കുറിച്ച് പറയാനാണെങ്കില്‍ ഞങ്ങള്‍ എല്ലാവര്‍ക്കും കുറേ പറയാനുണ്ട്. പക്ഷേ അതെല്ലാം ഞങ്ങളില്‍ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകള്‍, ആ കമന്റിട്ടവരുടെ ശരികളാണെന്നും സാജു കൂട്ടിച്ചേര്‍ത്തു.

വിഷയത്തില് പ്രതികരിച്ച് സ്റ്റാര്‍ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും എത്തി.കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ മീഡിയയോട് വിശേഷങ്ങള്‍ പങ്കിടവെയാണ് ലക്ഷ്മി നക്ഷത്ര വിഷയത്തില്‍ ഇരുവരും പ്രതികരിച്ചത്. ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാന്‍ പറയൂ. നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ് അപ്പോള്‍ രീതികളിലും മാറ്റം ഉണ്ടാകും. 

ലക്ഷ്മി പെര്‍ഫ്യൂം ചെയ്ത വീഡിയോ ഞാന്‍ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെര്‍ഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബില്‍ പങ്കിട്ടതെന്ന് എനിക്ക് അറിയില്ല. ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ആണല്ലോ എന്നാണ് ഷിയാസ് പറഞ്ഞത്. പിന്നീട് അനുവാണ് സംസാരിച്ചത്.

ഞാന്‍ സുധിച്ചേട്ടന്റെ വീട്ടില്‍ പോയപ്പോള്‍ ചേച്ചി ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു. അങ്ങനെ ഞാനാണ് ലക്ഷ്മി ചേച്ചിയോട് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചേച്ചി അത് ചെയ്ത് കൊടുത്തു. പിന്നെ ഇങ്ങനെ ഒരു കാര്യമുണ്ടെന്ന് ലോകം അറിയട്ടെ... ആര്‍ക്ക് എങ്കിലും ഉപകാരം ചെയ്യുന്നെങ്കില്‍ ചെയ്‌തോട്ടെയെന്ന് കരുതിയാകും ചേച്ചി അത് പങ്കുവെച്ചത് എന്നാണ് വിഷയത്തില്‍ പ്രതികരിച്ച് അനുമോള്‍ പറഞ്ഞത്. 

സുധിയുടെ മരണശേഷം ആ കുടുംബത്തിന് താങ്ങും തണലുമായി എപ്പോഴും ലക്ഷ്മി നില്‍ക്കാറുണ്ട്. എല്ലാ മാസവും ഒരു തുക സുധിയുടെ ഭാര്യ രേണുവിനും മക്കള്‍ക്കുമായി ലക്ഷ്മി നല്‍കാറുണ്ട്. രേണു തന്നെയാണ് ഒരിക്കല്‍ ഈ കാര്യം വെളിപ്പെടുത്തിയത്. മരണശേഷം മാത്രമല്ല മരണത്തിന് മുമ്പും സുധി ചേട്ടനെ സഹായിക്കുകയും അദ്ദേഹം സഹോദരിയെ പോലെ കണ്ട് സ്‌നേഹിച്ചിരുന്നയാളാണ് ലക്ഷ്മിയെന്നും രേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.എല്ലാ മാസവും ഒരു വിഹിതം തങ്ങള്‍ക്ക് നല്‍കാറുണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു.

saju navodaya about lakshminakshathra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക