Latest News

കാട്ടുവളളിയില്‍ തൂങ്ങിയാടി പ്രേമത്തിലെ മലര്‍ മിസ്; കാടും പുഴയും മതിമറന്ന് ആസ്വദിച്ച് താരം

Malayalilife
കാട്ടുവളളിയില്‍ തൂങ്ങിയാടി പ്രേമത്തിലെ മലര്‍ മിസ്; കാടും പുഴയും മതിമറന്ന് ആസ്വദിച്ച് താരം

പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ മറുനാട്ടുകാരിയാണ് സായ് പല്ലവി. മികച്ച നല്‍ത്തകിയായ സായ് പല്ലവിയുടെ നൃത്തത്തിലുള്ള പാടവമാണ് മലര്‍മിസ് ആയി അല്‍ഫോണ്‍സ് പുത്രന്‍ സായ് പല്ലവിയെ തെരെഞ്ഞെടുക്കാന്‍ കാരണം. തുടര്‍ന്ന് കന്നട, തെലുങ്ക് ചിത്രത്തില്‍ സായ് പല്ലവി സജീവമായി. മേക്കപ്പ് ഇടാതെയാണ് താരം സ്‌ക്രീനില്‍ എത്താറുളളത്. താന്‍ എഹ്ങിനെയാണോ അങ്ങനെ തന്നെയുളള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുളളതും. താരത്തിന്റെ നീണ്ട മുടിയാണ് ആരാധകര്‍ പലപ്പോഴും ശ്രദ്ധിക്കാറുളളത്. തന്റെ പ്രിയപ്പെട്ട മുടി അഴിച്ചിട്ടാണ് താരം എത്താറുളളതും. മറ്റു നായികമാരില്‍ നിന്നു ഏറെ വ്യത്യസ്തയാണ് താരം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ പോസ്റ്റുകളുമൊക്കെ അതിന് ഉദാഹരണമാണ്. 

മേക്കപ്പിന്റെയും ക്രിമുകളുടെയും പരസ്യത്തില്‍ നിന്നും താരം മാറി നിന്നതും ചര്‍ച്ചയായിരുന്നു. വലിയ കയ്യടിയാണ് താരത്തിന് അക്കാര്യത്തില്‍ ലഭിച്ചതും. സോഷ്യല്‍ മീഡിയയില്‍ അത്രയധികം സജീവമല്ലെങ്കിലും ഇടയ്ക്ക് പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ അവധി ആഘോഷത്തിലാണ് താരം. അതിന്റെ ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കുന്നുണ്ട്.  കട്ടുവള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രമായിരുന്നു പങ്കുവച്ച് താരം എത്തിയിരുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിക്കുകയായിരുന്നു താനെന്ന രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 ഇത് കൂടാതെ സഹോദരിക്കൊപ്പം അവധി ആഘോഷിക്കുന്ന രസകരമായ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. എല്ലാ പ്രവശ്യത്തേയും പോലെ വളരെ സിമ്പിള്‍ ലുക്കിലാണ് ഇത്തവണയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സായ് പല്ലവി അത്രയധിക സജീവമല്ല. വല്ലപ്പോഴുമാണ് താരം പ്രത്യക്ഷപ്പെടുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനെക്കാള്‍ ചുറ്റിലുമുള്ള കാഴ്ചകളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകരുടെ പങ്കുവെയ്ക്കുന്നത്. നടി, അഭിനേത്രി എന്നതില്‍ ഉപരി ഒരു പ്രകൃതി സ്‌നേഹി കൂടിയാണ് നടി. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ .അധികവും പ്രകൃതിയുമായി ബന്ധപ്പെട്ട് ചിത്രങ്ങളാണ്. സൂര്യോദയവും മഴക്കാല ചിത്രങ്ങളും യാത്രകളുടെ ചിത്രങ്ങളുമാണ് അധികവും കാണാന്‍ സാധിക്കുന്നത്. താരത്തിന്റെ അവധി ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
 

Read more topics: # sai pallavi enjoys her vacation
sai pallavi enjoys her vacation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES