രോമാഞ്ചം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. ഷിഫിന ബബിന്‍ പക്കെര്‍ ആണ് ജിത്തുവിന്റെ വധു. ഷിഫിന തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവാഹിതരായ വിവരം ആരാധകരുമായി പങ്കുവച്ചത്. ഞങ്ങള്‍ വിവാഹിതരായി എന്ന ക്യാപ്ഷനോടൊപ്പമാണ് ഷിഫിന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
വളരെ സിംപിളായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ഷിഫിന പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. നടന്‍ സജിന്‍ ഗോപു, ബിനു പപ്പു എന്നിവരും ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു'രോമാഞ്ചം'. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ജിത്തു സംവിധാനം ചെയ്ത് ആദ്യ ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.
<ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് ആണ് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. ആഗോള തലത്തില്‍ 65 കോടിയോളം രൂപയാണ് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 39.35 കോടി രൂപയാണ്. രാജ്യത്തെ മറ്റു സ്‌ക്രീനുകളില്‍ നിന്നും പുറത്തുനിന്നുമായാണ് ബാക്കി തുക ലഭിച്ചത്.