Latest News

ആര്‍ജെ മാത്തുക്കുട്ടിക്ക് വധുവായി ഡോ ഏലിയാമ്മ; താരത്തിന്റേത് രണ്ടാം വിവാഹം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; വിവാഹം ഞായറാഴ്ച്ച

Malayalilife
ആര്‍ജെ മാത്തുക്കുട്ടിക്ക് വധുവായി ഡോ ഏലിയാമ്മ; താരത്തിന്റേത് രണ്ടാം വിവാഹം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; വിവാഹം ഞായറാഴ്ച്ച

റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു, വിവാഹ നിശ്ചയചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മൂഡിയയിലൂടെ പങ്കുവെച്ചു. ഡോക്ടറായ എലിസബത്ത് ഷാജി മഠത്തില്‍ എന്ന പെണ്‍കുട്ടിയെയാണ് മാത്തുക്കുട്ടി വിവാഹം കഴിക്കുവാന്‍ പോകുന്നത്. ഞായറാഴ്ച്ചയാണ് വിവാഹം

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. അരുണ്‍ മാത്യു എന്നാണ് യഥാര്‍ഥ പേരെങ്കിലും റേഡിയോ ജോക്കി ആയിരുന്നപ്പോള്‍ ഉള്ള ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്.വിവിധ ടെലിവിഷന്‍ ചാനല്‍ ഷോകളിലൂടെ അവതാരകനായി തിളങ്ങിയ മാത്തുക്കുട്ടി സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചു. 2015ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം എഴുത്തിലും അദ്ദേഹം പങ്കാളിയായി. 2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്തു.

നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്. രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്ബോള്‍ താരം ശ്രീജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
            

 

വീക്ഷണം പത്രത്തില്‍ റിപ്പോര്‍ട്ടറായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച മാത്തുക്കുട്ടി 2008 മുതല്‍ സ്വകാര്യ എഫ്എം ചാനലില്‍ റേഡിയോ ജോക്കിയായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു വരികയാണ്. 2021ല്‍ പുറത്തിറങ്ങിയ കുഞ്ഞെല്‍ദോയുടെ സംവിധായകനായിരുന്നു മാത്തുക്കുട്ടി. ഇതുകൂടാതെ, ഉസ്താദ് ഹോട്ടല്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഇതിഹാസ, സപ്തമശ്രീ തസ്‌ക്കര, കാമ്പസ് ഡയറി, കാമുകി, ഹൃദയം തുടങ്ങിയ സിനിമകല്‍ലും ഒട്ടേറെ ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.


 

rj mathukutty gets married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES