Latest News

നടന്‍ രജനികാന്തിന്റെ മകല്‍ സൗന്ദര്യ വിവാഹിതയാകുന്നു; വരന്‍ സിനിമാ താരവും ബിസ്‌നസ് സംരംഭകനുമായ വിശാഖന്‍

Malayalilife
 നടന്‍ രജനികാന്തിന്റെ മകല്‍ സൗന്ദര്യ വിവാഹിതയാകുന്നു; വരന്‍ സിനിമാ താരവും ബിസ്‌നസ് സംരംഭകനുമായ വിശാഖന്‍

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍. 

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്. 2019 ല്‍ സൗന്ദര്യയും വിശാഖനും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.


രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി 2 എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു.  വേലയില്ലാ പട്ടധാരി 2 ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു. 

Read more topics: # rejani kanth daughter married
rejani kanth daughter married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES