ചുരുക്കം സിനിമകളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് റെജീന കസാന്ദ്ര. ഇന്ന് തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ നായികമാരില്‍ ഒരാളാണ് റെജീന ഒമ്പതാം വയസില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച റെജീന 2005 ല്‍ കണ്ട നാള്‍ മുതല്‍ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്കിലേക്ക് എത്തിയ താരം അവിടെയും തിളങ്ങി.
എവരു, സുബ്രഹ്മണ്യം ഫോര്‍ സെയില്‍, ഷൂര്‍വീര്‍, നെഞ്ചം മരപ്പില്ലൈ തുടങ്ങിയവയാണ് റെജീന അഭിനയിച്ച ശ്രദ്ധേയ സിനിമകള്‍. ഏകദേശം പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് റെജീന വെള്ളിത്തിരയിലേക്ക് എത്തുന്നത്. അക്കാലത്ത് മിക്ക തുടക്കകാര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത് പോലെയുള്ള ചില മോശം അനുഭവങ്ങള്‍ റെജീനയ്ക്കും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
തമിഴ് മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ചോദിച്ചപ്പോഴാണ് റെജീന തന്റെ അനുഭവം പങ്കുവച്ചത്. തന്നോട് ഫോണിലൂടെ ഒരാള്‍ അഡ്ജസ്‌റ്‌മെന്റിന് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് അത് മനസിലായെന്നും റെജീന പറയുന്നു. ചില നടിമാര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെറുതെ കഥകള്‍ മെനയാറുണ്ടെന്നും നടി പറഞ്ഞു.
'ഒരിക്കല്‍ എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഫോണില്‍ സംസാരിക്കവെ ഒരാള്‍ എന്നോട് അഡ്ജസ്‌റ്‌മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു. എനിക്ക് അത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉള്ള അഡ്ജസ്‌റ്‌മെന്റ് ആകുമെന്ന് ഞാന്‍ കരുതി', 'ഇത് ഒരു പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതാണ്. അന്നെനിക്ക് 20 വയസ്സ് മാത്രമാണ് പ്രായം. പ്രതിഫലത്തിന്റെ കാര്യമാണെന്ന് കരുതി ഞാന്‍ എന്റെ മാനേജര്‍ സംസാരിക്കുമെന്ന് അയാളോട് പറഞ്ഞു. പിന്നീടാണ് എനിക്ക് മനസിലായത് മറ്റൊരു രീതിയിലുള്ള അഡ്ജസ്‌റ്‌മെന്റിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന്',
ആ സംഭവത്തിന് ശേഷം, പിന്നീട് ഒരിക്കലും എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ചില നടിമാര്‍ക്ക് ഇത്തരം സംഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ചിലതെല്ലാം സത്യമായിരിക്കാം ചിലത് തെറ്റായിരിക്കാം. പല നടിമാരും കഥകള്‍ മെനയാനായി നുണ പറയുന്നുണ്ട്. സത്യം എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ', റെജീന കസാന്ദ്ര പറഞ്ഞു.