വിവാദങ്ങള്‍ ഒഴിഞ്ഞ് രണ്ടാമൂഴം വീണ്ടും അരങ്ങിലേക്ക്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധാനം ചെയ്യുനമെന്നാണ് പുതിയ വാര്‍ത്ത. മുന്‍പ് നിര്‍മ്മാതാവ് പിന്മാറിയതോടെ ചിത്രത്തിനേക്കുറിച്ചുള്ള പദ്ധതികള്‍ ആശങ്കയിലായിരുന്നു. തിരക്കഥ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് എം.ടി നിയമനടപടിയുമായി മുന്നോട്ട് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ മറനീക്കി പുറത്തുവരികയായിരുന്നു.
പുതിയ നിര്‍മ്മാതാവിന്റെ നേതൃത്വത്തില്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടനുണ്ടാകുമെന്നാണ് നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കുന്ന ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്കില്‍ ഔദ്യോഗികമായി അറിയിച്ചത്. ബി.ആര്‍. ഷെട്ടി ഈ പ്രോജക്ടില്‍ നിന്ന് ഒഴിഞ്ഞതോടെ ഡോ.കെ.എസ് നാരായണന്‍ ചിത്രം ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു.
പ്രശസ്ത വ്യവസായ പ്രമുഖന്‍ ആയ ഡോക്ടര്‍ എസ് കെ നാരായണന്‍ ആയിരം കോടിയില്‍ തന്നെ ഈ ചിത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പു നല്‍കിയതോടെ ചിത്രീകരണങ്ങളെക്കുറിത്തുള്ള ചര്‍ച്ചകളും നടന്നുകഴിഞ്ഞു. ഉടനെ തന്നെ കരാറുകള്‍ ഒപ്പു വെക്കും എന്നുമാണ് സൂചന.
ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പം ഉള്ള തന്റെ ഫോട്ടോയും കൂടി ചേര്‍ത്ത് ആയിരുന്നു ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഫേസ്ബുക് പോസ്റ്റ്. വര്‍ക്കലയില്‍ വെച്ചായിരുന്നു ഇവരുടെ കൂടി കാഴ്ച. എന്നാല്‍ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ചു ആവശ്യപ്പെട്ടു നല്‍കിയ കേസ കോടതിയില്‍ നിലനില്‍ക്കെ ഇതെങ്ങനെ സാധ്യമാകും എന്ന ആശങ്കയിലാണ് ആരാധകര്‍.
എന്നാല്‍ എം.ടിയെ അനുനയിപ്പിക്കാനുള്ള എല്ലാ വിധ ശ്രമങ്ങളും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. തന്റെ ആദ്യ ചിത്രമായ ഒടിയനില്‍ മോഹന്‍ലാല്‍ നായകനായതിനാല്‍ തന്നെ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി അനുരജ്ഞന ശ്രമത്തിന് ഒരുങ്ങാനാണ് നീക്കമെന്നാണ് അണിയറ വര്‍ത്തമാനം. അതേസമയം ഒടിയന്‍ സിനിമ പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്ന പ്രേക്ഷക പ്രതികരണം വന്നതോടെ ഇനി മോഹന്‍ലാല്‍ ഒരു പരീക്ഷണത്തിന് മുതിരുമോ എന്ന ചോദ്യവും ബാക്കി നിലനിക്കുകയാണ്.
ഒടിയന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് ഞാനൊരു തുടക്കക്കാരനാണെന്നും പിഴവുകള്‍ തിരുത്തി രണ്ടാമൂഴം മികച്ച രീതിയില്‍ പുറത്തിറക്കുമെന്നുമാണ് ശ്രീകുമാര്‍ മോനോന്‍ മറുപടി നല്‍കിയത്. ചിത്രം പുറത്തിറങ്ങിയാല്‍ തെന്നിന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയും രണ്ടാമൂഴത്തിന് സ്വന്തമാണ്