നടനായും അവതാരകനായുമൊക്കെ മലയാളികള്‍ ക്ക് സുപരിചിതനാണ് രമേശ് പിഷാരടി. ഏത് അവസരത്തിലും തന്റെ സ്വത സിദ്ധമായ തമാശ കൊണ്ട് താരം ആരാധകരെ ചിരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പിഷാരടി പഴയ കാലചിത്രങ്ങളും അനുഭവങ്ങളുമൊക്കെ പങ്കുവച്ച് എത്താറുണ്ട്. എല്ലാ ചിത്രങ്ങളും ്‌യത്യസ്തവും ചിരിയുണര്‍ത്തുന്നതുമായ ക്യാപ്ഷനിടാന്‍ താരം മറക്കാറില്ല. ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
'ചിലോത് റെഡി ആവും ചിലോത് റെഡി ആവൂല്ല,' എന്ന ക്യാപ്ഷനോടൊപ്പം പഴയൊരു സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് പിഷാരടി. നടന്‍ സലിം കുമാറിനെയും ചിത്രത്തില്‍ കാണാം. മിമിക്രി വേദികളില്‍ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിന്‍ സ്റ്റാലിയന്‍സി'ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കലാകാരനാണ് പിഷാരടി. ഏഷ്യാനെറ്റില്‍ ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് പിഷാരടി ശ്രദ്ധിക്കപ്പെടുന്നത്. മുകേഷിനും ആര്യയ്ക്കും ഒപ്പം മികച്ച കോമ്പോ ആയിരുന്നു പിഷാരടിയുടേത്. ഇവരുടെ കൗണ്ടറുകളും തമാശകളുമായി പരിപാടി ഹിറ്റായിരുന്നു.
ഹാസ്യപരിപാടിയിലൂടെ താരം സിനിമയിലും തലകാണിച്ചിരുന്നു. പിന്നീട് ജയറാം നായകനായ 'പഞ്ചവര്‍ണ്ണതത്ത' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ 'ഗാനഗന്ധര്‍വ്വന്‍' ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം. കോവിഡ് പ്രതിസന്ധികളില്‍ ഷൂട്ടിങ്ങുകള്‍ നടക്കുന്നില്ലെങ്കിലും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സജീവമാണ് പിഷാരടി.