Latest News

പ്രവാസി കൊള്ളക്കഥയുമായി നിവിന്‍ പോളിയും സംഘവുമെത്തുന്ന 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഫസ്റ്റ് ലുക്ക് ഇന്നെത്തും; സംവിധാനം - ഹനീഫ് അദേനി 

Malayalilife
 പ്രവാസി കൊള്ളക്കഥയുമായി നിവിന്‍ പോളിയും സംഘവുമെത്തുന്ന 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഫസ്റ്റ് ലുക്ക് ഇന്നെത്തും; സംവിധാനം - ഹനീഫ് അദേനി 

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'രാമചന്ദ്രബോസ് & കോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് 6 pmപുറത്തിറങ്ങും. എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകള്‍. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് - മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് - സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് - ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ - ഷോബി പോള്‍രാജ്, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സ്റ്റില്‍സ് - അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈന്‍സ് - കോളിന്‍സ് ലിയോഫില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ - ശബരി.

ramachandra bose co movie first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES