നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' രാമചന്ദ്ര ബോസ് &കോ'. ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും. നിവിന്‍ പോളിയുടെ ഓണം റിലീസ് ചിത്രമായിരിക്കും 'രാമചന്ദ്ര ബോസ്& കോ'.
ഓണത്തിനായിരിക്കും റിലീസെന്ന് അറിയിച്ച് നിവിന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത, ആര്‍ഷ തുടങ്ങിയവരും വേഷമിടുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതം.
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്‌സും പങ്കാളിയാകുന്നു.