ഇന്‍സ്റ്റഗ്രാം റീല്‍സ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ (ശ്രീലക്ഷ്മി സതീഷ്) ഗ്ലാമര്‍ വിഡിയോ പങ്കുവച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വര്‍മ റിലീസ് ചെയ്തത്. ആരാധ്യയും വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
ആരാധ്യയെ നായികയാക്കി രാംഗോപാല്‍ വര്‍മ്മ (ആര്‍ജിവി) ഒരുക്കുന്ന സാരി എന്ന ചിത്രത്തില്‍ നിന്നുള്ള വീഡിയോ ആണ് വാട്ടറിംഗ് ദി ഡാന്‍സ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് അഭിനന്ദനങ്ങളെക്കാളും വിമര്‍ശന കമന്റുകളാണ് നിറയുന്നത്. രാംഗോപാല്‍ വര്‍മ്മയ്ക്കെതിരെയും വിമര്‍ശനമുണ്ട്.വെളുത്തനിറത്തിലുള്ള നേര്‍ത്ത വസ്ത്രവും മാറിടങ്ങള്‍ തുറന്നുകാട്ടുന്ന ചുവന്ന നിറത്തിലുള്ള ബ്ലൗസും ധരിച്ച് വെള്ളത്തില്‍ നൃത്തംചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുളളത്.
ഗ്‌ളാമര്‍ കൂടിപ്പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 'പണംകൊടുത്ത് എന്തുംവാങ്ങാം എന്നതിന് ഏറ്റവും നല്ല ഉദാഹരണം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്തൊക്കെയാണീ കൊച്ചിനെക്കൊണ്ട് അയാള്‍ കാണിക്കുന്നത് . ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'രശ്മി നായരും, അഞ്ജനയും ഒക്കെ കണ്ടു പഠിക്കണം... ഇതൊക്കെയാണ് എക്‌സ്പ്രഷന്‍ ആന്‍ഡ് എക്‌സ്‌പോസിംഗ്' എന്നായിരുന്നു മറ്റൊരു ആരാധകന്റെ അഭിപ്രായം. നല്ലൊരു കുട്ടി ആയിരുന്നു... പിന്നെ എന്തൊക്കെയോ സംഭവിച്ചു എന്നും കമന്റുണ്ട്. ഇരുവരെയും അഭിനന്ദിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം റീല്‍സിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങള്‍ കണ്ട സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ആര്‍.ജി.വിയുടെ സാരി എന്ന സിനിമയില്‍ നായികയായി. ആരാധ്യദേവി എന്ന് പേരും മാറ്റി. നായികയായ ശേഷം പങ്കുവച്ച ചിത്രങ്ങളിലെല്ലാം ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.
മഴയുടെ പശ്ചാത്തലത്തില്‍ സാരിയില്‍ അതീവ ഗ്ലാമറസായുളള ശ്രീലക്ഷ്മിയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. രാംഗോപാല്‍ വര്‍മ്മ (ആര്‍ജിവി) തന്നെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു എന്നും ആര്‍.ജി.വി കുറിച്ചു. ശ്രീലക്ഷ്മിയും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരുന്നു.