Latest News

രാം ചരണ്‍ ഷൂട്ടിംഗ് തിരക്കുകളിലേക്ക്; ഉപാസന പ്രൊഫഷണല്‍ തിരക്കുകളിലും; മകളുടെ കാര്യങ്ങള്‍ നോക്കാന്‍ മാസം 50,000 രൂപ നലകി ആയയെ നിര്‍ത്തി താരദമ്പതികള്‍

Malayalilife
 രാം ചരണ്‍ ഷൂട്ടിംഗ് തിരക്കുകളിലേക്ക്; ഉപാസന പ്രൊഫഷണല്‍ തിരക്കുകളിലും; മകളുടെ കാര്യങ്ങള്‍ നോക്കാന്‍ മാസം 50,000 രൂപ നലകി ആയയെ നിര്‍ത്തി താരദമ്പതികള്‍

ഴിഞ്ഞ വര്‍ഷമാണ് ടോളിവുഡ് സൂപ്പര്‍താരം രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. ക്ലിന്‍ കാര കൊനിഡേല എന്നാണ് പെണ്‍കുഞ്ഞിന്റെ പേര്.ഇപ്പോഴിതാ ഉപാസനയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. 

കുഞ്ഞിനെ നോക്കാന്‍ ഒരു ആയയെ ഏര്‍പ്പാടിക്കിയിരിക്കുകയാണ് ഉപാസനയും രാം ചരണും. കുഞ്ഞ് പിറന്നപ്പോള്‍ കുറച്ച് ദിവസത്തേക്ക് രാം ചരണ്‍ ഷൂട്ടിംഗില്‍ നിന്ന് മാറി നിന്നിരുന്നു. എന്നാല്‍ നടന്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നു.

ഉപാസനയ്ക്കും തന്റെ പ്രൊഫഷനിലെ തിരക്കുകളുണ്ട്. ഈ സാഹചര്യത്തിലാണ് സാവിത്രി എന്ന കെയര്‍ ടേക്കറെ കുഞ്ഞിനെ നോക്കാന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. നേരത്തെ നടി കരീന കപൂറിന്റെ മകന്റെ ആയയും സാവിത്രിയായിരുന്നു. അതേസമയം കെയര്‍ ടേക്കറെ നിയമിച്ച കാര്യം താര ദമ്പതികള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാസത്തേക്ക് 50,000 രൂപയാണ് കെയര്‍ ടേക്കര്‍ക്ക് നല്‍കുന്ന ശമ്പളമെന്നാണ് റിപ്പോര്‍ട്ട്.

പ്രസവ നാളുകളിലും കരിയറിലെ തിരക്കുകള്‍ ഉപാസന പൂര്‍ണമായും മാറ്റി വെച്ചിരുന്നില്ല. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സീനിയര്‍ പൊസിഷനിലുള്ള ഉപാസന ബി പോസിറ്റീവ് എന്ന മാ?ഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ്. ഇതിനൊപ്പം ടിപിഎ എന്ന ഫാമിലി ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജര്‍ ഡയരക്ടര്‍ കൂടിയാണ് ഉപാസന. കരിയറിന് വലിയ പ്രാധാന്യം നല്‍കുന്ന ഉപാസന അമ്മയായ ശേഷവും പ്രൊഫഷനില്‍ കാണിക്കുന്ന ശ്രദ്ധ ഏവരും എടുത്ത് പറയുന്നു. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് രാം ചരണിപ്പോള്‍. നടനും ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തിയ ആര്‍ആര്‍ആര്‍ ആ?ഗോള തലത്തില്‍ ഹിറ്റായതോടെ രാം ചരണിന്റെ കരിയര്‍ ?ഗ്രാഫ് കുതിച്ചുയര്‍ന്നു. സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനായ രാം ചരണിന് വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമാ ലോകത്ത് സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമാണ് രാം ചരണ്‍.

ram charan and upasana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES