മാരി സെല്‍വരാജ് ചിത്രം 'വാഴൈ'യെ പ്രശംസിച്ച് നടന് രജനി കാന്ത്. 'ഞാന്‍ അടുത്തിടെ മാരി സെല്‍വരാജിന്റെ 'വാഴൈ' കണ്ടു. വളരെക്കാലത്തിന് ശേഷം, തമിഴ് സിനിമയില്‍ ഗംഭീരവും നിലവാരമുള്ളതുമായ ഒരു സിനിമ ഉയര്‍ന്നുവന്നിരിക്കുന്നു. ഈ ചിത്രത്തിലൂടെ മാരി സെല്‍വരാജ് ബാല്യകാലത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയി. സിനിമ കണ്ടപ്പോള്‍ എന്റെ ഹൃദയം വേദനിച്ചു. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രജനിയുടെ ഈ അഭിപ്രായപ്രകടനം.
രജനികാന്തിന്റെ പോസ്റ്റ് പങ്കുവെച്ച് മാരി സെല്‍വരാജ് അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.മാമന്നന് ശേഷം മാരി സെല്‍വരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. പൊന്‍വേല്‍ എം, രാഘുല്‍ ആര് എന്നീ കുട്ടികള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വാഴത്തോട്ടത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഡ്രാമയായി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ചിത്രമായ പരിയേറും പെരുമാളിന് ശേഷമുള്ള മാരിയുടെ ഏറ്റവും മികച്ച സിനിമയെന്നാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.
നിഖില വിമല്‍, കലൈയരസന്‍, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍. 'കര്ണ്ണന്', 'മാമന്നന്' എന്നീ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് - തേനി ഈശ്വര്‍ കോംബോയിലെത്തിയ ചിത്രമാണിത്. ആഗസ്റ്റ് 23നാണ് 'വാഴൈ' തിയേറ്ററുകളിലെത്തിയത്.