ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ഇരട്ടി ആവേശത്തിലാണ് ആരാധകര്‍. കമല്‍ഹാസന്‍, മോഹന്‍ലാല്‍ എന്നിവരാണ് മോഷന്‍ പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നത്. മാസും ആക്ഷനും ഒന്നിക്കുന്ന മോഷന്‍ പോസ്‌ററ്റര്‍ തരംഗമായി മാറിക്കഴിഞ്ഞു.27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷമണിഞ്ഞത്.
രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരിഷ് ഉത്തമന്‍എസ്.ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം..സംഗീതം- അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹണം- സന്തോഷ് ശിവന്‍......