നടന്‍ രജനികാന്തിനെ ചികിത്സാര്‍ത്ഥം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് 73 കാരനായ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോളോ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷിന്റെ കീഴിലാണ് ചികിത്സകളും പരിശോധനകളും നടക്കുന്നത്.
വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ത്ഥനകളുമായി ആരാധകരും രംഗത്തെത്തി.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.കഴിഞ്ഞ ഏതാനും ആഴ്ചകളായി, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൂലിയുടെ ചിത്രീകരണത്തിലായിരുന്നു രജനികാന്ത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ വിശാഖപട്ടണത്താണ് നടക്കുന്നത്. സെപ്തംബര്‍ 20ന് വേട്ടയാന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനാണ് അദ്ദേഹം ചെന്നൈയിലേക്ക് പോയത്.
ഓഡിയോ ലോഞ്ചില്‍, സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ഗാനരചയിതാവ് സൂപ്പര്‍ സുബ്ബു എന്നിവര്‍ക്കൊപ്പം രജനികാന്ത് മനസ്സിലായോയുടെ ഹുക്ക്സ്റ്റെപ്പ് അവതരിപ്പിച്ചു. ചടങ്ങില്‍ അദ്ദേഹം ഒരു മണിക്കൂറോളം നീണ്ട പ്രസംഗവും നടത്തി.
ഒക്ടോബര്‍ 10ന് തിയേറ്ററുകളില്‍ എത്തുന്ന രജനികാന്തിന്റെ പുതിയ ചിത്രമാണ് വേട്ടയാന്‍. വേട്ടയാന്‍ ഒക്ടോബര്‍ 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.