ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരങ്ങളാണ് മുഖ്യവേഷങ്ങളില്‍. ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൊപ്പം
വീണ്ടും ഒരുമിക്കാനായതിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രജനി...
നീണ്ട 33 വര്‍ഷത്തിന് ശേഷം തന്റെ ഗുരുതുല്യനും ഇതിഹാസ നായകനുമായ അമിതാഭ് ബച്ചനോടൊപ്പം ടി കെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്നാണ് താരത്തിന്റെ പോസ്റ്റ്.പുതിയ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹൃദയം സന്തോഷം കൊണ്ട് തുടിക്കുന്നുവെന്നും രജനി പോസ്റ്റിലൂടെ പറയുന്നു. താരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
എണ്‍പതുകളില്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ധാ കാനൂന്‍, ഗെരാഫ്തൂര്‍, ഹം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇത് തന്റെ 170 -ാമത് ചിത്രമാണെന്ന് രജനി മാദ്ധ്യമങ്ങളോട് പറ|ഞ്ഞിരുന്നു. സാമൂഹിക സന്ദേശം തരുന്ന വലിയൊരു എന്റര്‍ടെയ്‌നര്‍ കൂടിയായിരിക്കും പുതിയ ചിത്രമെന്നും ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നുവെന്നും താരം പറഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
അതേസമയം അമിതാഭ് ബച്ചനിപ്പോള്‍ ടെലിവിഷന്‍ ക്വിസ് പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതിയുടെ പതിനഞ്ചാമത് സീസണിലെ അവതാരകനാണ്. വികാസ് ബഹല്‍ സംവിധാനം ചെയ്ത ഗണപത് എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്റെ റിലീസ് ചെയ്ത പുതിയ ചിത്രം. ടൈഗര്‍ ഷ്രോഫ്,കൃതി സനോണ്‍ എന്നിവരായിരുന്നു ഗണപതിലെ നായികാ നായകന്‍മാര്‍. ഹോളിവുഡ് ചിത്രമായ ദി ഇന്റേണിന്റെ ഹിന്ദി റീമേക്കിലും അമിതാഭ് ബച്ചന്‍ എത്തുന്നുണ്ട്. നാഗ് അശ്വിന്റെ കല്‍കി 2898 എഡിയിലും പ്രഭാസിനും ദീപിക പദുക്കോണിനൊപ്പവും അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.