Latest News

ആര്‍.ആര്‍.ആര്‍ 2 ഒരുക്കുന്നത് രാജമൗലിയല്ല മകന്‍; കാര്‍ത്തികേയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍  ജൂനിയര്‍ എന്‍ടിആറും രാം ചരണും ഭാഗമാകും

Malayalilife
 ആര്‍.ആര്‍.ആര്‍ 2 ഒരുക്കുന്നത് രാജമൗലിയല്ല മകന്‍; കാര്‍ത്തികേയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍  ജൂനിയര്‍ എന്‍ടിആറും രാം ചരണും ഭാഗമാകും

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കിടയില്‍ രാജമൗലിയെ ചര്‍ച്ചാവിഷയമാക്കിയ സിനിമയാണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നതായി രാജമൗലി പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്.

എന്നാല്‍ ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരിക്കും, കാര്‍ത്തികേയയുടെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ്.  ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആര്‍.ആര്‍.ആറിന്റെ എഴുത്തുജോലിയിലാണ്. ആര്‍.ആര്‍. ആറില്‍ കാര്‍ത്തികേയ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ല രണ്ടാംഭാഗം. മറിച്ച് സ്വാതന്ത്രത്തിന് മുന്‍പ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നടന്ന മറ്റു ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അതേസമയം മഹേഷ് ബാബുവിനെ നായകനാക്കി പുതിയ ചിത്രത്തിന്റെ ജോലിയിലാണ് രാജമൗലി. മഹാഭാരതം പശ്ചാത്തലമാക്കി ഒരു ചിത്രവും രാജമൗലി ആലോചിക്കുന്നുണ്ട്.

rajamoulis son karthikeya to direct rrr 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES