ദി ടീച്ചര്‍,പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ഹക്കിം ഷാജഹാന്‍, തൊട്ടപ്പന്‍ ഫെയിം പ്രിയംവദ കൃഷ്ണന്‍, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിസ്മത്ത്,തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം,പുത്തന്‍കുരിശ് പെറ്റ് റോസ് ഇവന്റ് സെന്ററില്‍ ആരംഭിച്ചു.
വിജയരാഘവന്‍,ഷമ്മി തിലകന്‍,ജനാര്‍ദ്ദനന്‍ ഗണപതി,ജാഫര്‍ ഇടുക്കി,ഉണ്ണിരാജ,വിജയ കുമാര്‍ പ്രഭാകരന്‍ , ജിബിന്‍ ഗോപിനാഥ് ,മനോഹരി ജോയ്, സ്വാതിദാസ് , തുഷാരതുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.വിക്രമാദിത്യന്‍ ഫിലിംസിന്റെ സഹകരണത്തോടെ സപ്തതരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ്‌ലിമിറ്റഡിന്റെ ബാനറില്‍ഒ പി ഉണ്ണിക്കൃഷ്ണന്‍, ഷമീര്‍ ചെമ്പയില്‍(വിക്രമാദിത്യന്‍ ഫിലിംസ്)സന്തോഷ് വാളകലില്‍,
പി എസ് ജയഗോപാല്‍,മധു പള്ളിയാന,പി എസ് പ്രേമാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രഘുനാഥ് പലേരി എഴുതുന്നു.
എല്‍ദോ നിരപ്പേല്‍
ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്,
എഡിറ്റിംഗ്-മനോജ് സി.എസ്.
ലൈന്‍ പ്രൊഡ്യൂസര്‍-എല്‍ദോ സെല്‍വരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എം എസ് ബാബുരാജ്,
കലാസംവിധാനം-അരുണ്‍ ജോസ്,
മേക്കപ്പ്-അമല്‍ ചന്ദ്രന്‍.
കോസ്റ്റ്യൂം ഡിസൈന്‍ - നിസ്സാര്‍ റഹ്മത്ത്,
സ്റ്റില്‍സ്-ഷാജി നാഥന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി,എ കെ രജിലേഷ്,
കോറിയോഗ്രാഫി-അബ്ബാദ് രാം മോഹന്‍, സൗണ്ട്-രംഗനാഥ് രവി, ആക്ഷന്‍-കെവിന്‍ കുമാര്‍,കാസ്റ്റിംഗ് ഡയറക്ടര്‍-ബിനോയ് നമ്പല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-ഷിബു പന്തലക്കോട്,പി ആര്‍ ഒ-എ എസ് ദിനേശ്.