മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമായി രാധിക ശരത്കുമാര്‍. മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രങ്ങള്‍ പങ്കുവച്ചത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രങ്ങളില്‍ കാണാം.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് രാധിക മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. ഏറ്റവും കൗതുകകരമായ കാര്യം, മോഹന്‍ലാലും സുചിത്രയും സിംഗപ്പൂരില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് രാധികയെയും സുഹൃത്തുക്കളെയും കാണുന്നതും അവര്‍ക്ക് ഒപ്പം അന്നത്തെ സായാഹ്നം ചിലവഴിച്ചതും. കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ സിംഗപ്പൂരില്‍ എത്തിയത്.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ് മോഹന്‍ലാലും രാധികയും അവസാനമായി ഒരുമിച്ചഭിനയിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിക്കുകയായിരുന്നു. 1995 ല്‍ റിലീസ് ചെയ്ത കൂടുംതേടി എന്ന ചിത്രത്തിലാണ് മോഹന്‍ലാലും രാധികയും ആദ്യമായി ഒരുമിക്കുന്നത്. മകന്‍ എന്റെ മകന്‍, രാമലീല, അര്‍ത്ഥന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.