ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍ എന്ന ആകാംക്ഷയുണര്‍ത്തുന്ന വിശേഷണവുമായി എ .കെ സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജോജു ജോര്‍ജ് ചിത്രം പുലിമടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പെണ്ണിന്റെ സുഗന്ധം എന്നാണ് ടാഗ് ലൈന്‍. നായിക ഐശ്വര്യ രാജേഷിന്റെ കൈ പിടിച്ചു കൊണ്ട് വിവാഹ വേഷത്തില്‍ നടക്കുന്ന ജോജുവിനെ പോസ്റ്ററില്‍ കാണാം.
പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങുന്ന പുലിമടയില്‍ ലിജോമോളാണ് മറ്റൊരു നായിക. ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വത്സന്‍, ഷിബില തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം വേണു. സംഗീതം ഇഷാന്‍ ദേവ്. ഗാനരചന റഫീഖ് അഹമ്മദ്,ഡോ. താര ജയശങ്കര്‍,ഫാ. മൈക്കിള്‍ പനച്ചിക്കല്‍.
പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍. ചിത്രത്തിന്റെ എഡിറ്ററും എ .കെ സാജന്‍ ആണ്. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ആന്‍ മെഗാ മീഡിയ. .പി .ആര്‍. ഒ മഞ്ജു ഗോപിനാഥ്.