പൂര്‍ണിമയെ പോലെ തന്നെ ആരാധകര്‍ക്ക് പരിചിതയാണ് സഹോദരി പ്രിയ മോഹനും. മിനിസക്രീനില്‍ വില്ലത്തിയായി തിളങ്ങിയ പ്രിയ ഇപ്പോള്‍ സന്തചുഷ്ട കുടുംബജീവിതം നയിക്കുകയാണ്. ഭര്‍ത്താവ് നിഹാലും സിനിമാതാരമാണ്. മുംബൈ പോലീസുള്‍പ്പടെയുള്ള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് നിഹാല്‍. പൂര്‍ണിമയ്ക്കും ഇന്ദ്രജ്ജിത്തിനും ഒപ്പം യാത്രകളില്‍ ഈ താര കുടുംബവും ഉണ്ടാകാറുണ്ട്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പങ്കുവച്ച് ഇവര്‍ എത്താറുണ്ട്. ജോലിയെക്കുറിച്ചും പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് എത്തിയിരുന്നു. ഇപ്പോള്‍ നിഹാലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് പ്രിയയും കുടുംബവും.
പ്രിയതമന് ആശംസയുമായി ആദ്യമെത്തിയത് പ്രിയതമയായ പ്രിയയായിരുന്നു. പൂര്‍ണിമ, ഇന്ദ്രജിത്ത്, പ്രാര്‍ത്ഥന തുടങ്ങിയവരും നിഹാലിനെ്ക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്. പ്രിയ മോഹനും നിഹാലും സെലിബ്രിറ്റി എന്നതിനേക്കാളും ട്രാവലര്‍, വ്ളോഗര്‍ തുടങ്ങിയ നിലയിലാണ് നിഹാല്‍ പിള്ള അറിയപ്പെടുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ഇവര്‍ പങ്കുവച്ചിരുന്നു.
പ്രണയം തുടങ്ങിയത് ഡാന്‍സ് ക്ലാസില്‍ വെച്ചാണ് തങ്ങള്‍ ഇരുവരും ആദ്യം പരിചയപ്പെട്ടതെന്ന് നിഹാല്‍ പറഞ്ഞിരുന്നു. രണ്ടുമൂന്ന് വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്നു. ഡേറ്റിംഗ് എന്നൊന്നും പറയാനാവില്ല, എന്നാലും അടുത്ത സുഹൃത്തുക്കളായിരുന്നു. ആദ്യത്തെ വിദേശ യാത്രയില്‍ത്തന്നെ തങ്ങള്‍ പിണങ്ങിയിരുന്നുവെന്നും നാട്ടിലെത്തിയാലുടന്‍ വിവാഹമോചനമെന്ന മാനസികാവസ്ഥയിലായിരുന്നു അന്നെന്നുമായിരുന്നു പ്രിയ പറഞ്ഞത്. വ വര്‍ധനാനെന്നായിരുന്നു ഇവര്‍ മകന് പേരിട്ടത്. ആ പേര് തിരഞ്ഞെടുത്തത് പൂര്‍ണിമയാണെന്നും അവര്‍ പറഞ്ഞിരുന്നു.
തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദിലുവെന്നായിരുന്നു ആശംസ അറിയിച്ച് പ്രിയ മോഹന്‍ പറഞ്ഞത്. എന്റെ ജീവിതത്തില്‍ ഞാനെടുത്ത മികച്ച തീരുമാനം എന്റെ ഹൃദയം നിനക്ക് നല്‍കാനുള്ളതായിരുന്നു. നിന്റെ ഭാര്യയായതില്‍ അഭിമാനവും സന്തോഷവുമുണ്ട്. നമ്മുടെ സ്നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിവരിക്കാന്‍ വാക്കുകളില്ല. വിവിധ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും പ്രിയ മോഹന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു കുടുംബമെന്ന നിലയില്‍ ലഭിച്ച അവിസ്മരണീയമായ എല്ലാ നിമിഷങ്ങള്‍ക്കും ഞാന്‍ നിന്നോട് നന്ദി പറയുന്നു! നീയാണ് ഏറ്റവും മികച്ചത്, നീ ഞങ്ങളില്‍? നിന്നും എപ്പോഴും മികച്ചത് പുറത്തെടുക്കുന്നു. കേരളം മുതല്‍ കൊറിയ വരെ, പനമ്പിള്ളി മുതല്‍ പോളണ്ട് വരെ, ഹമ്പന്‍ ടോട്ട ടു ഹുവാഹിന്‍ വരെ നമുക്ക് ക്രേസിനസ് തുടരാം, ഓര്‍മ്മകള്‍ സൃഷ്ടിക്കാം, ഭക്ഷണവും വിനോദവും തേടിയുള്ള യാത്രകള്‍ തുടരാം, ഹാപ്പി ബര്‍ത്ത് ഡേ ബ്രദര്‍ എന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്. ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും ദിലു ചിറ്റപ്പന് ആശംസയുമായി പ്രാര്‍ത്ഥനയും എത്തിയിട്ടുണ്ട്. നമ്മുടെ യാത്രകളിലെ മനോഹരമായ അനുഭവങ്ങളിലൊന്ന് എന്ന് പറഞ്ഞായിരുന്നു പ്രാര്‍ത്ഥന നിഹാലിനൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ദ്രജിത്തും നിഹാലിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരുന്നു. തങ്ങളിരുവരും ഒരുമിച്ചുള്ള യാത്രയ്ക്കിടയിലെ ചിത്രമായിരുന്നു താരവും പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമായി നിരവധി പേരാണ് ദിലുവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.